മലയാള ചലച്ചിത്ര രംഗത്തിലെ അനശ്വര
ശിൽപികളിൽ ഒരാളായ ലെനിൻ
രാജേന്ദ്രനെ ആദരിച്ചുകൊണ്ട്
അദ്ദേഹത്തിന്റെ 6 ചിത്രങ്ങൾ 23 മത് രാജ്യാന്തര
ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും . 'ലെനിൻ
രാജേന്ദ്രൻ : ക്രോണിക്ലർ ഓഫ് അവർ
ടൈംസ് ' വിഭാഗത്തിലാണ് ചിത്രങ്ങൾ പ്രേക്ഷകരിലേയ്ക്കെത്തുന്നത് . സ്വാതി
തിരുനാൾ മഹാരാജാവിന്റെ ജീവിതവും വ്യക്തി സംഘര്ഷങ്ങളും പ്രമേയമാക്കിയ 'സ്വാതിതിരുനാൾ', 'ചില്ല്' , 1940 കളിലെ രാഷ്ട്രീയ കാലാവസ്ഥയെ
വ്യാഖ്യാനിച്ച ചിത്രം 'മീനമാസത്തിലെ
സൂര്യൻ', കമലാ സുറയ്യയുടെ 'നഷ്ടപ്പെട്ട
നീലാംബരി' എന്ന കഥയെ അടിസ്ഥാനമാക്കി
2001 ൽ പുറത്തിറങ്ങിയ 'മഴ' , എം മുകുന്ദന്റെ
രചനയെ ആസ്പദമാക്കി നിർമിച്ച 'ദൈവത്തിന്റെ വികൃതികൾ'
, ആത്മീയവ്യാപാര സാമ്രാജ്യങ്ങളുടെ പെറ്റുപെരുകലിന്റെ മുന്നറിയിപ്പായി വന്ന 'വചനം' എന്നീ ചിത്രങ്ങളാണ് മേളയിൽ
പ്രദർശിപ്പിക്കുന്നത് .
കിഴക്കന്‍ രാജ്യങ്ങളെ ലക്ഷ്യമാക്കി വന്ന പോര്‍ച്ചുഗീസ് നാവികപ്പട വീണ്ടുമെത്തുന്നു,ഇത്തവണ ചലച്ചിത്രമായി.23 ആമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ലോക സിനിമാ വിഭാഗത്തി പ്രദര്ശനത്തിനെത്തുന്ന പിലിഗ്രിമേജ് ആണ് പോര്‍ച്ചുഗീസ് നാവിക പര്യവേഷണങ്ങളുടെ ഓര്‍മപ്പെടുത്തലാകുന്നത് .പിലിഗ്രിമേജ് അടക്കം 8 ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ പ്രദര്‍ശനത്തിനും മേള വേദിയാകും. 16 ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പോര്‍ച്ചുഗീസ് നാവികന്‍ മെന്‍ഡസ് പിന്റോയുടെ ഡയറിക്കുറിപ്പുകളെ ആസ്പദമാക്കിയാണ് യോവോ ബോട്ടതലോ ചിത്രം തയാറാക്കിയിരിക്കുന്നത്.മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ മത്സരരംഗത്തുള്ള ചിത്രം സംഗീതത്തിന്റെ സമര്‍ത്ഥമായ ഉപയോഗം വഴിയും പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരുന്നു.ഇന്ത്യ,ജപ്പാന്‍,ചൈന,വിയറ്റ്‌നാം,മലേഷ്യ,പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം .ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ടിനാറ്റിന്‍ കജ്രിഷ്വിലി യുടെ ഹൊറൈസണ്‍,ലൂസിയ മുറാതിന്റെ പാരീസ് സ്‌ക്വയര്‍ , എന്നിവയാണ് ഏഷ്യന്‍ പ്രീമിയര്‍ നടക്കുന്ന മറ്റ് ചിത്രങ്ങള്‍. ഒരു വിവാഹമോചിതന്റെ ആഴമേറിയ ഏകാന്തത പ്രമേയമായ ടിനാറ്റിന്...
Comments
Post a Comment