രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിലെ നാല് ചിത്രങ്ങളടക്കം ഇന്ന് 64 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. വുസ്ലത് സരഷോഗുവിന്റെ ഡെബ്റ്റ് ആണ് ആദ്യം പ്രദര്‍ശനത്തിനെത്തുന്ന മത്സര ചിത്രം. മോണിക്ക ലൈരാനയുടെ ദി ബെഡ്, റ്റെമിര്‍ബെക് ബിര്‍നസരോവിന്റെ നൈറ്റ് ആക്‌സിഡന്റ,് ബഹ്മാന്‍ ഫാര്‍മനാരയുടെ റ്റെയ്ല്‍ ഓഫ് ദ സീ എന്നിവയാണ് മത്സരവിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുക.
ബിനു ഭാസ്‌കറിന്റെ കോട്ടയം, ഉണ്ണികൃഷ്ണന്‍ ആവളയുടെ ഉടലാഴം, വിപിന്‍ രാധാകൃഷ്ണന്റെ ആവേ മരിയ, ബെഞ്ചമിന്‍ നൈഷ്ഠാറ്റിന്റെ റോജോ, കൊണാര്‍ക് മുഖര്‍ജിയുടെ അബ്രഹാം, നന്ദിതാ ദാസിന്റെ മന്റോ, ഹിരോകൊസു കൊരീദയുടെ ഷോപ്പ് ലിഫ്‌റ്റേഴ്‌സ്, ഖസാക്കിസ്ഥാന്‍ ചിത്രം നൈറ്റ് ആക്‌സിഡന്റ് തുടങ്ങിയ ചിത്രങ്ങളുടെ പ്രദര്‍ശനവും ഇന്നുണ്ടാകും.
ആദ്യപ്രദര്‍ശനത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ അലി അബ്ബാസിയുടെ ബോര്‍ഡര്‍ എന്ന ചിത്രത്തിന്റെ പുനഃപ്രദര്‍ശനവും ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 ന് ശ്രീ തിയേറ്ററിലാണ് പ്രദര്‍ശനം. റിമമ്പറിംഗ് ദി മാസ്റ്റര്‍ വിഭാഗത്തില്‍ മിലോസ് ഫോര്‍മാന്‍ ചിത്രമായ വണ്‍ ഫ്‌ളോ ഓവര്‍ ദി കുക്കൂസ് നെസ്റ്റ് പ്രദര്‍ശിപ്പിക്കും.
മിഡ്‌നൈറ്റ് സ്‌ക്രീനിംഗില്‍ രാത്രി പന്ത്രണ്ടിനു തുംബാദ് പ്രദര്‍ശിപ്പിക്കും. നവാഗതരായ റാഹി അനില്‍ ബര്‍വെ, ആദേശ് പ്രസാദ് എന്നിവര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം നിശാഗന്ധിയിലാണ് പ്രദര്‍ശിപ്പിക്കുക.
Comments
Post a Comment