സംഗീതവും നൃത്തവും പ്രമേയമായ വിവിധ കാലഘട്ടങ്ങളിലെ പ്രതിഭകളുടെ കഥ പറയുന്ന അമദ്യൂസ്, യൂലി എന്നീ ചിത്രങ്ങള്‍ ചലച്ചിത്ര മേളയില്‍.
പാശ്ചാത്യ സംഗീത ലോകത്തെ അതുല്യ പ്രതിഭ അമദ്യൂസ് മൊസാര്ട്ടിന്റെ ജീവചരിത്രത്തെ ഫിക്ഷന്‍ രൂപത്തില് അവതരിപ്പിച്ചിരിക്കുന്ന മിലോസ് ഫോര്‍മാന്‍ ചിത്രം അമദ്യൂസ് റിമെമ്പറിങ് ദ മാസ്റ്റേഴ്‌സ്' വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 8 ഓസ്‌കര്‍ അടക്കം 40 പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ചിത്രമാണ് 1983-ല്‍ പുറത്തിറങ്ങിയ അമദ്യൂസ്. മികച്ച സംവിധായകനുള്ള ഓസ്‌കാര്‍ പുരസ്‌കാരവും ഈ ചിത്രം മിലോസ് ഫോര്‍മാന് നേടിക്കൊടുത്തു. ഡിസംബര്‍ 10-ന് രാത്രി ഒന്‍പത് മണിക്ക് ശ്രീ തീയേറ്ററിലാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം.
ക്യൂബന്‍ ബാലെ ഡാന്‍സര്‍ കാര്‍ലോസ് അകോസ്റ്റയുടെ ഐതിഹാസികമായ ജീവിതകഥ പറയുന്ന ചിത്രമാണ് യൂലി. ഐഷര് ബോള്‌ലൈന് സംവിധാനം ചെയ്ത ചിത്രത്തിന് 2018-ലെ സാന് സെബാസ്റ്റ്യന് ഫിലിം ഫെസ്റ്റിവലില് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു. ബാലെ ഡാന്‍സറാവാന്‍ മോഹം ഇല്ലാതിരുന്ന അകോസ്റ്റ തന്റെ അച്ഛന്റെ നിര്‍ബന്ധത്തിനു വഴങ്ങി ക്യൂബന്‍ സ്‌കൂള്‍ ഓഫ് ബാലെയിലേക്ക് എത്തപ്പെടുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ലണ്ടനിലെ പ്രശസ്ത ബാലെ കമ്പനികളില്‍ വെളുത്ത നര്‍ത്തകര്‍ക്ക് വേണ്ടി എഴുതപ്പെട്ട പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പി ക്കുന്ന ആദ്യ കറുത്ത വര്‍ഗ്ഗക്കാരനാണ് അകോസ്റ്റ . പ്രദര്ശിപ്പിച്ച എല്ലാമേളകളിലും യൂലി മികച്ച അഭിപ്രായമാണ് നേടിയിട്ടുള്ളത്. ഡിസംബര്‍ 11-ന് വൈകിട്ട് 6 മണിക്ക് ശ്രീപദ്മനാഭ തീയേറ്ററില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടക്കും.
.

Comments
Post a Comment