ആസ്വാദകര്‍ക്ക് സംഗീത സായന്തനമായി രാജ്യന്തര ചലച്ചിത്രമേളയില്‍ പി.ഭാസ്‌കരന്‍ സന്ധ്യ അരങ്ങേറി. പി. ഭാസ്‌കന്റെ തൂലികയില്‍ വിരിഞ്ഞ ഗാനസൗഭഗങ്ങളെ 'പാടാന്‍ ഓര്‍ത്തൊരു മധുരിത ഗാനം' എന്ന പേരിലാണ് ഗായകര്‍ കൂട്ടിയിണക്കിയത്. ചലച്ചിത്ര കാഴ്ചയ്‌ക്കൊപ്പം ഒരുക്കിയ ഗാനസന്ധ്യ ആസ്വാദകര്‍ക്ക് ഇരട്ടിമധുരം സമ്മാനിച്ചു.
ഗായകരായ കല്ലറ ഗോപന്‍, ശ്രീകാന്ത്, രവിശങ്കര്‍, കാവാലം ശ്രീകുമാര്‍, പി.വി പ്രീത, അഖില ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ന് ജയചന്ദ്രന്‍ കടമ്പനാടിന്റെ നേതൃത്വത്തില്‍ ബ്രുയിഡ് റീഡ് ബാന്‍ഡ് നാടന്‍ പാട്ടുകള്‍ അവതരിപ്പിക്കും. വൈകിട്ട് 6.30 ന് ടാഗോര്‍ തിയേറ്ററിലെ ബാലഭാസ്‌കര്‍ സ്മൃതിമണ്ഡപത്തില്‍ ഗാനസന്ധ്യ അരങ്ങേറുന്നത്.

Comments
Post a Comment