തുര്‍ക്കിയിലെ പരാജയപ്പെട്ട ഒരു സൈനിക അട്ടിമറിയുടെ കഥ പറയുന്ന അനൗണ്‍സ്‌മെന്റ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിന്. ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണിത്. മഹ്മുത് ഫസില്‍ ചോഷ്‌കുന്‍ സംവിധാനം ചെയ്ത ചിത്രം ലോകസിനിമാ വിഭാഗത്തില്‍ ഡിസംബര്‍ ഏഴിന് ടാഗോര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും.
തുര്‍ക്കിയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അതൃപ്തരായ ഒരു വിഭാഗം സൈനിക ഉദ്യോഗസ്ഥര്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ പദ്ധതിയിടുന്നതും പരാജയപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് ഗൗരവമുള്ള തുര്‍ക്കിയിലെ രാഷ്ട്രീയത്തെ സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത്.
ഈ ചിത്രം വെനീസ് ചലച്ചിത്രോത്സവത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടിയിരുന്നു.

Comments
Post a Comment