പ്രേക്ഷകര്‍ക്ക് സംഭ്രമത്തിന്റെ പാതിരാ സമ്മാനിക്കാന്‍ മിഡ്‌നെറ്റ് സ്‌ക്രീനിംഗില്‍ ഇത്തവണ തുംബാദ് എത്തും. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രം ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. റാഹി അനില്‍ ബര്‍വെ, ആദേശ് പ്രസാദ് എന്നിവരാണ് ചിത്രത്തിന്റെ സംവിധായകര്‍. ആറു വര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ഡിസംബര്‍ എട്ടിന് രാത്രി 12 ന് നിശാഗന്ധിയിലാണ് പ്രദര്‍ശനം.
ഹസ്തര്‍ എന്ന ഭീകരസത്വത്തിന്റെ കയ്യില്‍ നിന്നും സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന ഒരു ഗ്രാമീണ കുടുംബത്തിന്റെ ഭയാനകമായ അനുഭവമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മിത്തുകളിലൂടെയും യാഥാര്‍ഥ്യങ്ങളിലൂടെയും സഞ്ചരിക്കുന്ന ചിത്രം ദുരാഗ്രഹം മനുഷ്യരെ എങ്ങനെ സത്വങ്ങളാക്കി മാറ്റുന്നതെന്ന് ചിത്രീകരിക്കുന്നു. ഓരോ രംഗങ്ങളിലും ഉത്കണ്ഠ വര്‍ദ്ധിപ്പിക്കുന്ന ചിത്രം വിവിധ മേളകളില്‍ പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്.

Comments
Post a Comment