വിഖ്യാത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സിനിമാ ജീവിതത്തെകുറിച്ച് കെ.പി ജയകുമാര്‍ തയ്യാറാക്കിയ 'സിനിമയുടെ മഴയും വേനലും' എന്ന പുസ്തകം പ്രകാശനം ചെയ്തു. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനില്‍ നിന്നും ആദ്യ പ്രതി കെ.എസ്.എഫ്.ഡി.സി മാനേജിങ് ഡയറക്റ്റര്‍ ദീപ.ഡി.നായര്‍ ഏറ്റുവാങ്ങി. അക്കാദമി ചെയര്‍മാന്‍ കമല്‍, നിര്‍മാതാക്കളായ കരമന ഹരി, മോഹന്‍ദാസ്, ബി.രാകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ചലച്ചിത്ര അക്കാദമിയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
'ലെനിന്‍ രാജേന്ദ്രന്‍: ക്രോണിക്ക്‌ലര്‍ ഓഫ് അവര്‍ ടൈം' എന്ന വിഭാഗത്തില്‍ മീനമാസത്തിലെ സൂര്യന്‍ പ്രദര്‍ശിപ്പിച്ചു. ചില്ല്, മഴ, സ്വാതി തിരുനാള്‍, വചനം, ദൈവത്തിന്റെ വികൃതികള്‍ എന്നിവയാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന മറ്റ് ചിത്രങ്ങള്‍.

Comments
Post a Comment