ലോക സിനിമ വിഭാഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 90 ചിത്രങ്ങളുമായി രാജ്യാന്തര ചലച്ചിത്ര മേള ഒരുങ്ങി. ജപ്പാന്‍, ഇറാന്‍, സൗത്ത് കൊറിയ എന്നിങ്ങനെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മികവുറ്റ ചിത്രങ്ങളാണ് മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഫ്രാന്‍സില്‍ നിന്നു മാത്രം ഏഴ് ചിത്രങ്ങളാണുള്ളത്.
1960കളിലെ ഫ്രഞ്ച് നവ തരംഗ പ്രസ്ഥാനത്തിന്റെ അതികായകന്മാരിലൊരാളായ ജീന്‍ ലൂക്ക് ഗൊദാര്‍ദിന്റെ സിനിമ ഐഎഫ്എഫ്‌കെയ്ക്ക് അലങ്കാരമായുണ്ട്. അദ്ദേഹത്തിന്റെ ദ ഇമേജ് ബുക്ക് എന്ന ചിത്രമാണ് ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുത്. ഗോവന്‍ ചലച്ചിത്രമേളയില്‍ സമ്മിശ്രാഭിപ്രായത്തിനിടയാക്കിയ കിം കി ദക്കിന്റെ ഹ്യൂമൻ സ്‌പേസ് ടൈം ആന്റ് ഹ്യൂമൻ എന്ന ചിത്രവും മേളയുടെ പ്രധാന ആകര്‍ഷങ്ങളില്‍ ഒാണ്.
വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ച ഹിറോകാസു കൊറേദായുടെ ഗോള്‍ഡന്‍ പാം പുരസ്‌കാരത്തിനര്‍ഹമായ ജാപ്പനീസ് ചിത്രം ഷോപ്പ്‌ലിഫ്‌റ്റേഴ്‌സ്, ഇറാനിയന്‍ സിനിമയ്ക്ക് പുതുചലനം സൃഷ്ടിച്ചവരില്‍ പ്രമുഖനായ ജാഫര്‍ പനാഹിയുടെ, കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്കുള്ള പുരസ്‌കാരം ലഭിച്ച ത്രീ ഫേസ്, വെനിസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ജാക്ക് ഓഡിയാദിന് നേടികൊടുത്ത ചിത്രമായ ദ സിസ്‌റ്റേഴ്‌സ് ബ്രദേഴ്‌സ് എന്നീ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്.

Comments
Post a Comment