ലോകമെങ്ങും സ്വീകാര്യത നേടിയ കലാമൂല്യമുള്ള ഒരുപിടി ഇറാനിയന്‍ സിനിമകള്‍ ഇക്കുറി മേളയിലുണ്ട്.
ഇറാനിയന്‍ നവ തരംഗ പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായ ജാഫര്‍ പനാഹിയുടെ ചിത്രമാണ് ത്രീ ഫേസസ്. ബെയ്‌നാസ് ജഫ്രി എന്ന നടി ഉപരി പഠനത്തിനായി വിസമ്മതിച്ച മാതാപിതാക്കളില്‍ നിന്നും മോചനം യാചിക്കു പെൺകുട്ടിയുടെ ദൃശ്യം കാണുകയും തന്റെ സിനിമ ചിത്രീകരണം നിര്‍ത്തിവച്ചു പെൺകുട്ടിയെ രക്ഷിക്കാനായി സംവിധായകന്‍ ജാഫര്‍ പനാഹിയെ സമീപിക്കുകയും ചെയ്യുന്നു. ഇരുവരും ആ പെൺകുട്ടിയെ രക്ഷിക്കാന്‍ യാത്ര തിരിക്കുകയും ചെയ്യുതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി.
ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടിയ ചിത്രമാണ് പൂയ ബദ്കൂബേ സംവിധാനം ചെയ്ത ഡ്രസ്സേജ്. ഏകാകിയായി നടക്കു ഗോല്‍സ എന്ന യുവതി കൂട്ടുകാര്‍ക്കൊപ്പം ഒരു വിനോദത്തിലേര്‍പ്പെടുകയും അതിന്റെ ഭാഗമായി ഒരു കടയില്‍ മോഷണം നടത്തുകയും ചെയ്യുന്നു. ആ പ്രദേശത്തെ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ അവര്‍ മറന്നു പോകുന്നു. ഗോല്‍സ അത് ചോര്‍ത്തുകയും ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
രാജ്യാന്തര ചലച്ചിത്രമേള ജൂറി ചെയര്‍മാനായ മജീദ് മജീദിയുടെ മുഹമ്മദ്: ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രവും പ്രദര്‍ശനത്തിനുണ്ട്. പ്രവാചകന്‍ മുഹമ്മ്ദ് നബിയുടെ ബാല്യകാലം പ്രമേയമാക്കിയ ചിത്രമാണിത്. റോഹോല്ലാ ഹെഹാസി സംവിധാനം ചെയ്ത ഡാര്‍ക്ക് റൂം, മുസ്തഫ സെറിയുടെ ദി ഗ്രേവ്‌ലെസ്സ്, ബെഹ്്മാന്‍ ഫര്‍മനാരയുടെ ടേല്‍ ഓഫ് ദി സീ എന്നിവയാണ് മേളയില്‍ പ്രദര്‍ശനത്തിനെത്തുന്ന മറ്റ് ഇറാനിയന്‍ ചലച്ചിത്രങ്ങള്‍.

Comments
Post a Comment