ലക്ഷദ്വീപിലെ ലിപിയില്ലാത്ത 'ജസരി'ഭാഷയില്‍ നിര്‍മ്മിച്ച ആദ്യ ചലച്ചിത്രം സിന്‍ജാര്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ 'പോട്ട്പുരി ഇന്ത്യ' വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. സംവിധായകനും പാമ്പള്ളി ഒരുക്കിയ ചിത്രം 2017 ലെ മികച്ച നവാഗത സംവിധായകന്, മികച്ച ജസരി ചിത്രത്തിനുള്ള ദേശീയ പുരസ്കാരങ്ങള്‍ നേടിയിരുന്നു. 2014ല്‍ ഇറാഖിലെ സിന്‍ജാര്‍ പ്രവിശ്യയില്‍ നടന്ന കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെടുന്ന രണ്ടു യുവതികളുടെ സംഭവകഥയാണ് ചിത്രത്തിനാധാരം. നിരവധി വിദേശ-ദേശീയ ചലച്ചിത്രമേളകളില്‍ മികച്ച പ്രതികരണം നേടിയ സിന്‍ജാറില്‍ സ്രിന്ഡാ അര്ഹാന്, മൈഥിലി, മുസ്തഫ, സേതുലക്ഷ്മി തുടങ്ങയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മലയാള സിനിമയിലെ ഒരു നടിക്കുണ്ടായ ദുരനുഭവം സ്ത്രീ സമൂഹത്തിന് ആകെയുണ്ടായ അപമാനമാണെന്ന് ചലച്ചിത്ര നിരൂപകയായ മീനാക്ഷി ഷെഡ്ഡെ. അതിനെതിരെ സിനിമാരംഗത്തു നിന്നുണ്ടായ എതിര്‍ശബ്ദങ്ങള്‍ക്ക് താന്‍ പിന്തുണ പ്രഖ്യാപിക്കുന്നതായും അവര്‍ പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ഇന്ത്യന്‍ സിനിമയിലെ സ്ത്രീ സ്വാധീനം എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ലൂ.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ധൈര്യം പകരുന്നുണ്ട്. ഈ മാതൃക മറ്റ് സംസ്ഥാനങ്ങളിലെ വനിതാ ചലച്ചിത്രപ്രവര്‍ത്തകരും പിന്തുടരണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. അപമാനങ്ങളെ ചോദ്യം ചെയ്യാന്‍ മീ ടു കാമ്പയിന് സ്ത്രീ സമൂഹത്തിനാകെ ശക്തിനല്‍കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. മലയാള സിനിമയില്‍ സൃഷ്ടിക്കപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങള്‍ ഇവിടുത്തെ സ്ത്രീ സമൂഹത്തിന്റെ പ്രതീകങ്ങളാണെന്നും ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത ഉമാ ദാ കുന്‍ഹ പറഞ്ഞു. അസ്സമീസ് സംവിധായികയായ ബോബി ശര്‍മ്മ പങ്കെടുത്ത ചര്‍ച്ചയില്‍ എഴുത്തുകാരി മീന ടി പിള്ള മോഡറേറ്ററായിരുന്നു...
Comments
Post a Comment