നാല് സ്ത്രീ സംവിധായകരുടെ സാന്നിദ്ധ്യമാണ് ചലച്ചിത്രമേളയിലെ രാജ്യാന്തര മത്സരവിഭാഗത്തെ ഇത്തവണ ശ്രദ്ധേയമാക്കുന്നത്. ടര്‍ക്കിഷ് നടിയും സംവിധായികയുമായ വുല്‍സറ്റ് സരഷോഗുവിന്റെ ഡെബ്റ്റ്, എഴുത്തുകാരിയും സംവിധായികയുമായ ബിയാട്രിസ് സൈനറിന്റെ ദി സൈലന്‍സ്, അര്‍ജന്റീനിയന്‍ നടിയും സംവിധായികയുമായ മോണിക്ക ലൈറാനയുടെ ദി ബെഡ്, ഇന്ത്യന്‍ നാടകപ്രവര്‍ത്തകയായ അനാമിക ഹക്‌സറിന്റെ ടേക്കിംഗ് ദി ഹോഴ്‌സ് ടു ഈറ്റ് ജിലേബീസ് എന്നിവയാണ് മത്സര വിഭാഗത്തിലെ പെണ്‍ചിത്രങ്ങള്‍.
അസുഖബാധിതയായ അയല്‍ക്കാരിയെ സ്വന്തം വീട്ടില്‍ സംരക്ഷിക്കാന്‍ തീരുമാനിക്കുന്ന ഒരു കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമായ ഡെബ്റ്റ് ഇസ്താംബൂള്‍ രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ടര്‍ക്കിഷ് ചിത്രത്തിനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. കാന്‍ ചലച്ചിത്രമേളയില്‍ ഡയറക്‌ടേഴ്‌സ് ഫോര്‍ട്ട് നൈറ്റ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ദി സൈലന്‍സ് കൊളംബിയന്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് പലായനം ചെയ്യുന്ന ഒരമ്മയുടേയും രണ്ട് കുട്ടികളുടേയും ജീവിതത്തിലുണ്ടാകുന്ന അസാധാരണ സംഭവങ്ങളെ ചിത്രീകരിക്കുന്നു. ഏഷ്യയിലെ ആദ്യപ്രദര്‍ശനത്തിനൊരുങ്ങുന്ന അര്‍ജന്റീനിയന്‍ ചിത്രമായ ദി ബെഡ് വീട് വിട്ട് പുറപ്പെടാനൊരുങ്ങുന്ന മധ്യവയസ്‌കരായ ദമ്പതിമാരുടെ അവസാന നിമിഷങ്ങള്‍ ഇതിവൃത്തമാക്കുന്നു. പുരാതന ദില്ലിയിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിനെയും പ്രതീക്ഷകളേയും പ്രമേയമാക്കുന്ന ടേക്കിംഗ് ദ ഹോഴ്‌സ് ടു ഈറ്റ് ജിലേബീസിന് അനാമിക ഹസ്‌കറുടെ ആദ്യ ചിത്രമെന്ന പ്രത്യേകതയുമുണ്ട്.

Comments
Post a Comment