Skip to main content

മണ്ടേല - ലോങ്ങ് വാക് ടു ഫ്രീഡം

ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ ജസ്റ്റിന്‍ ചാഡ്വിക്കിന്റെ 'മണ്ടേല- ലോങ്ങ് വാക് ടു ഫ്രീഡം' ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും'. ഹോപ്പ് ആന്‍ഡ് റിബില്‍ഡിങ്ങ് വിഭാഗത്തിലാണ് മണ്ടേലയുടെ ആത്മകഥയെ ആധാരമാക്കി ഒരുക്കിയ  ചിത്രം പ്രദര്‍ശിപ്പിക്കുക. 2013 ല്‍ ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയിലാണ് ചിത്രം ആദ്യം പ്രദര്‍ശിപ്പിച്ചത്.
കറുത്തവര്‍ഗക്കാരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച  ഇതിഹാസപുരുഷനാണ് മണ്ടേല. ദക്ഷിണാഫ്രിക്കയുടെ  ആദ്യ കറുത്ത വര്‍ഗ്ഗക്കാരനായ പ്രസിഡന്റായി മണ്ടേല തിരഞ്ഞെടുക്കപ്പെട്ടതോടെ  വലിയൊരു  നവോത്ഥാനത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
ചിത്രത്തില്‍  ഇഡ്രിസ് എല്‍ബയാണ്   മണ്ടേലയായി വേഷമിടുന്നത്. കേരളത്തിന്റെ പുനര്‍ നിര്‍മ്മിതിക്കായി നാം കൈകോര്‍ക്കുന്ന വേളയില്‍, നെല്‍സണ്‍ മണ്ടേല എന്ന സമര നായകനെയും വര്‍ണവിവേചനത്തിനെതിരെ മണ്ടേലക്കൊപ്പം ഒരുമയോടെ പോരാടിയ   ഒരു ജനതയെയും കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടി ആയാണ്  ചിത്രം ഈ വിഭാഗത്തില്‍  പ്രദര്‍ശിപ്പിക്കുന്നത്.

Comments

Popular posts from this blog

നടിക്കുണ്ടായ ദുരനുഭവം സ്ത്രീ സമൂഹത്തിന്റേത് : മീനാക്ഷി ഷെഡ്ഡെ

മലയാള സിനിമയിലെ ഒരു നടിക്കുണ്ടായ ദുരനുഭവം സ്ത്രീ സമൂഹത്തിന് ആകെയുണ്ടായ അപമാനമാണെന്ന് ചലച്ചിത്ര നിരൂപകയായ മീനാക്ഷി ഷെഡ്ഡെ. അതിനെതിരെ സിനിമാരംഗത്തു നിന്നുണ്ടായ എതിര്‍ശബ്ദങ്ങള്‍ക്ക് താന്‍ പിന്തുണ പ്രഖ്യാപിക്കുന്നതായും അവര്‍ പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ഇന്ത്യന്‍ സിനിമയിലെ സ്ത്രീ സ്വാധീനം എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ലൂ.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ധൈര്യം പകരുന്നുണ്ട്. ഈ മാതൃക മറ്റ് സംസ്ഥാനങ്ങളിലെ വനിതാ ചലച്ചിത്രപ്രവര്‍ത്തകരും പിന്തുടരണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. അപമാനങ്ങളെ ചോദ്യം ചെയ്യാന്‍ മീ ടു കാമ്പയിന്‍ സ്ത്രീ സമൂഹത്തിനാകെ ശക്തിനല്‍കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.  മലയാള സിനിമയില്‍ സൃഷ്ടിക്കപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങള്‍ ഇവിടുത്തെ സ്ത്രീ സമൂഹത്തിന്റെ പ്രതീകങ്ങളാണെന്നും ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത ഉമാ ദാ കുന്‍ഹ പറഞ്ഞു. അസ്സമീസ് സംവിധായികയായ ബോബി ശര്‍മ്മ പങ്കെടുത്ത ചര്‍ച്ചയില്‍  എഴുത്തുകാരി മീന ടി പിള്ള മോഡറേറ്ററായിരുന്നു...

പോര്‍ച്ചുഗീസുകാര്‍ വരുന്നു,തിരുവനന്തപുരത്ത് കാല് കുത്താന്‍ 8 ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ പ്രദര്‍ശനം

കിഴക്കന്‍ രാജ്യങ്ങളെ ലക്ഷ്യമാക്കി വന്ന പോര്‍ച്ചുഗീസ് നാവികപ്പട വീണ്ടുമെത്തുന്നു,ഇത്തവണ ചലച്ചിത്രമായി.23 ആമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ലോക സിനിമാ വിഭാഗത്തി പ്രദര്ശനത്തിനെത്തുന്ന പിലിഗ്രിമേജ് ആണ് പോര്‍ച്ചുഗീസ് നാവിക പര്യവേഷണങ്ങളുടെ ഓര്‍മപ്പെടുത്തലാകുന്നത് .പിലിഗ്രിമേജ് അടക്കം 8 ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ പ്രദര്‍ശനത്തിനും മേള വേദിയാകും. 16 ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പോര്‍ച്ചുഗീസ് നാവികന്‍ മെന്‍ഡസ് പിന്റോയുടെ ഡയറിക്കുറിപ്പുകളെ ആസ്പദമാക്കിയാണ് യോവോ ബോട്ടതലോ ചിത്രം തയാറാക്കിയിരിക്കുന്നത്.മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ മത്സരരംഗത്തുള്ള ചിത്രം സംഗീതത്തിന്റെ സമര്‍ത്ഥമായ ഉപയോഗം വഴിയും പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരുന്നു.ഇന്ത്യ,ജപ്പാന്‍,ചൈന,വിയറ്റ്‌നാം,മലേഷ്യ,പോര്‍ച്ചുഗല്‍  എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം .ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ടിനാറ്റിന്‍ കജ്രിഷ്വിലി  യുടെ  ഹൊറൈസണ്‍,ലൂസിയ മുറാതിന്റെ  പാരീസ് സ്‌ക്വയര്‍ , എന്നിവയാണ് ഏഷ്യന്‍ പ്രീമിയര്‍ നടക്കുന്ന മറ്റ് ചിത്രങ്ങള്‍.  ഒരു വിവാഹമോചിതന്റെ ആഴമേറിയ ഏകാന്തത പ്രമേയമായ ടിനാറ്റിന്...

ജൂറി വിഭാഗത്തില്‍ 4 ചിത്രങ്ങള്‍

'ഡാര്‍ക്ക് ഈസ് ദ നൈറ്റ്' ന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷക പ്രശംസ നേടിയ 'ഡാര്‍ക്ക് ഈസ് ദ നൈറ്റ്' ഉള്‍പ്പെടെ 4 ചിത്രങ്ങള്‍ ജൂറി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാകും മേളയില്‍ നടക്കുക. 'മുഹമ്മദ്: ദ മെസ്സെജര്‍ ഓഫ് ഗോഡ്', 'ഹൈവേ', 'വടചെന്നൈ' എന്നിവയാണ് പ്രദര്‍ശനത്തിനെത്തുന്ന മറ്റ് ജൂറി ചിത്രങ്ങള്‍. 12  വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ 30ല്‍ പരം ചിത്രങ്ങളൊരുക്കിയ അഡോള്‍ഫോ അലിക്‌സ് ജൂനിയറിന്റെ പുതിയ ചിത്രമാണ് 'ഡാര്‍ക്ക് ഈസ് ദ നൈറ്റ്'. ലഹരി മാഫിയ പിടിമുറുക്കിയ ഫിലിപ്പൈന്‍സിന്റെ നിത്യജീവിത യാഥാര്‍ഥ്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഏകപക്ഷീയമായ അടിച്ചമര്‍ത്തലുകള്‍ കൊണ്ട് വിജയിപ്പിക്കാനാകുന്നതല്ല ലഹരി വിരുദ്ധ പോരാട്ടം എന്ന ഓര്‍മപ്പെടുത്തലാണ് ഈ ചിത്രം. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'ഡോണ്‍സോള്‍' ഫിലിപ്പൈന്‍സില്‍ നിന്നും മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ നാമനിര്‍ദേശം  നേടുകയും 'ഡെത്ത്  മാര്‍ച്ച്', 'മനില' എന്നീ ചിത്രങ്ങള്‍ കാന്‍ മേള...