Skip to main content

അസ്ഗര്‍ ഫര്‍ഹാദിയുടെ 'എവരിബഡി നോസ് ' ഉദ്ഘാടന ചിത്രം

2009 ല്‍ സുവര്‍ണ ചകോരത്തിന് അര്‍ഹമായ എബൗട്ട് എല്ലിയിലൂടെ   മലയാളിയ്ക്ക്  പ്രിയങ്കരനായി മാറിയ ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ 'എവരിബഡി നോസ്' എന്ന സ്പാനിഷ് ചിത്രം മേളയുടെ ഉദ്ഘാടന ചിത്രമാകും. കാന്‍ മേളയുടെ ഉദ്ഘാടന ചിത്രമായിരുന്ന  എവരിബഡി നോസിന്റെ ആദ്യ ഇന്ത്യന്‍ പ്രദര്‍ശനത്തിനാകും മേള വേദിയാകുക.
സഹോദരിയുടെ വിവാഹത്തിനായി അര്‍ജന്റീനയില്‍ നിന്നും സ്‌പെയിനിലെത്തുന്ന ലോറ എന്ന യുവതിയുടെ കുട്ടിയെ മോചന ദ്രവ്യമാവശ്യപ്പെട്ട് തട്ടിക്കൊണ്ട് പോകുന്നതിനെ തുടര്‍ന്നുള്ള സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ലോറയും ദൈവം സഹായിക്കുമെന്ന പ്രതീക്ഷയില്‍ കഴിയുന്ന ഭര്‍ത്താവും  തന്റെ സമ്പാദ്യം മൊത്തം ഉപയോഗിച്ചുകൊണ്ടായാലും കുട്ടിയെ രക്ഷിക്കണം എന്ന മനോഭാവത്തോടെ ഭാര്യയുടെ എതിര്‍പ്പ് പരിഗണിക്കാതെ ഓടിയെത്തുന്ന മുന്‍കാമുകനുമാണ് പ്രധാന കഥാപാത്രങ്ങള്‍. പെനിലപ്പ് ക്രൂസ്, ഹാവിയര്‍ ബര്‍ദേം, റിക്കാര്‍ഡോ ഡാരിന്‍ എന്നിവരുടെ ഒന്നിനൊന്ന് മികച്ച അഭിനയം ചിത്രത്തെ മനോഹരമാക്കുന്നു. കാന്‍ അവാര്‍ഡിന് അര്‍ഹനാക്കിയ ബ്യുട്ടിഫുളിലെ കഥാപാത്രത്തിന് ശേഷം  ഹാവിയര്‍ ബര്‍ദേമിന്റെ മറ്റൊരു മികച്ച പ്രകടനമാണ് ചിത്രത്തില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്.
അസ്ഗര്‍ ഫര്‍ഹാദി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും  തയാറാക്കിയിരിക്കുന്നത്. കുറ്റവാളികള്‍ ആരെന്നു നിരവധി സൂചനകള്‍ നല്‍കുന്ന ചിത്രം പ്രേക്ഷകരെകുറ്റവാളിയ്ക്കായി തിരയാന്‍  പ്രചോദിപ്പിക്കുമെന്നുറപ്പ്. കുടുംബത്തിലെ അസന്തുഷ്ടി പരിശോധനാ വിധേയമാക്കുന്ന ഫര്‍ഹാദി ശൈലിയുടെ തുടര്‍ച്ച കൂടിയാണ് ചിത്രം. മുന്‍ മേളകളില്‍ പ്രദര്‍ശിപ്പിച്ച അദ്ദേഹത്തിന്റെ എ സെപ്പറേഷന്‍, ദ സെയില്‍സ്മാന്‍ എന്നീ ചിത്രങ്ങള്‍ പിന്നീട് മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരത്തിന് അര്‍ഹമായിരുന്നു.


Comments

Popular posts from this blog

പോര്‍ച്ചുഗീസുകാര്‍ വരുന്നു,തിരുവനന്തപുരത്ത് കാല് കുത്താന്‍ 8 ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ പ്രദര്‍ശനം

കിഴക്കന്‍ രാജ്യങ്ങളെ ലക്ഷ്യമാക്കി വന്ന പോര്‍ച്ചുഗീസ് നാവികപ്പട വീണ്ടുമെത്തുന്നു,ഇത്തവണ ചലച്ചിത്രമായി.23 ആമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ലോക സിനിമാ വിഭാഗത്തി പ്രദര്ശനത്തിനെത്തുന്ന പിലിഗ്രിമേജ് ആണ് പോര്‍ച്ചുഗീസ് നാവിക പര്യവേഷണങ്ങളുടെ ഓര്‍മപ്പെടുത്തലാകുന്നത് .പിലിഗ്രിമേജ് അടക്കം 8 ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ പ്രദര്‍ശനത്തിനും മേള വേദിയാകും. 16 ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പോര്‍ച്ചുഗീസ് നാവികന്‍ മെന്‍ഡസ് പിന്റോയുടെ ഡയറിക്കുറിപ്പുകളെ ആസ്പദമാക്കിയാണ് യോവോ ബോട്ടതലോ ചിത്രം തയാറാക്കിയിരിക്കുന്നത്.മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ മത്സരരംഗത്തുള്ള ചിത്രം സംഗീതത്തിന്റെ സമര്‍ത്ഥമായ ഉപയോഗം വഴിയും പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരുന്നു.ഇന്ത്യ,ജപ്പാന്‍,ചൈന,വിയറ്റ്‌നാം,മലേഷ്യ,പോര്‍ച്ചുഗല്‍  എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം .ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ടിനാറ്റിന്‍ കജ്രിഷ്വിലി  യുടെ  ഹൊറൈസണ്‍,ലൂസിയ മുറാതിന്റെ  പാരീസ് സ്‌ക്വയര്‍ , എന്നിവയാണ് ഏഷ്യന്‍ പ്രീമിയര്‍ നടക്കുന്ന മറ്റ് ചിത്രങ്ങള്‍.  ഒരു വിവാഹമോചിതന്റെ ആഴമേറിയ ഏകാന്തത പ്രമേയമായ ടിനാറ്റിന്...

ജൂറി വിഭാഗത്തില്‍ 4 ചിത്രങ്ങള്‍

'ഡാര്‍ക്ക് ഈസ് ദ നൈറ്റ്' ന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷക പ്രശംസ നേടിയ 'ഡാര്‍ക്ക് ഈസ് ദ നൈറ്റ്' ഉള്‍പ്പെടെ 4 ചിത്രങ്ങള്‍ ജൂറി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാകും മേളയില്‍ നടക്കുക. 'മുഹമ്മദ്: ദ മെസ്സെജര്‍ ഓഫ് ഗോഡ്', 'ഹൈവേ', 'വടചെന്നൈ' എന്നിവയാണ് പ്രദര്‍ശനത്തിനെത്തുന്ന മറ്റ് ജൂറി ചിത്രങ്ങള്‍. 12  വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ 30ല്‍ പരം ചിത്രങ്ങളൊരുക്കിയ അഡോള്‍ഫോ അലിക്‌സ് ജൂനിയറിന്റെ പുതിയ ചിത്രമാണ് 'ഡാര്‍ക്ക് ഈസ് ദ നൈറ്റ്'. ലഹരി മാഫിയ പിടിമുറുക്കിയ ഫിലിപ്പൈന്‍സിന്റെ നിത്യജീവിത യാഥാര്‍ഥ്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഏകപക്ഷീയമായ അടിച്ചമര്‍ത്തലുകള്‍ കൊണ്ട് വിജയിപ്പിക്കാനാകുന്നതല്ല ലഹരി വിരുദ്ധ പോരാട്ടം എന്ന ഓര്‍മപ്പെടുത്തലാണ് ഈ ചിത്രം. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'ഡോണ്‍സോള്‍' ഫിലിപ്പൈന്‍സില്‍ നിന്നും മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ നാമനിര്‍ദേശം  നേടുകയും 'ഡെത്ത്  മാര്‍ച്ച്', 'മനില' എന്നീ ചിത്രങ്ങള്‍ കാന്‍ മേള...

സബ്‌സിഡികള്‍ നിര്‍ത്തലാക്കുന്നത് കലാമൂല്യമുള്ള ചിത്രങ്ങളെ ബാധിക്കുന്നതായി മോനിക്ക ലൈറാന

ലോകത്തെ പല രാജ്യങ്ങളും സബ്‌സിഡി നിര്‍ത്തലാക്കുന്നത് കലാമൂല്യമുള്ള ചിത്രങ്ങളുടെ നിര്‍മ്മാണത്തെ പ്രതികൂലമായി ബാധിക്കുന്നതായി അര്‍ജന്റീനിയന്‍ സംവിധായിക മോനിക്ക ലൈറാന. അര്‍ജന്റീനയില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നല്‍കുന്ന സബ്‌സിഡി തുക സംവിധായകരില്‍ നിന്ന് തിരിച്ചുപിടിക്കുകയാണ്. ലോകത്തെ പല രാജ്യങ്ങളിലെയും സാമ്പത്തിക പ്രതിസന്ധി സിനിമാലോകത്തേയും ബാധിക്കുന്നതായാണ് ഇത് തെളിയിക്കുന്നതെന്നും അവര്‍ പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ച് മീറ്റ് ദി ഡയറക്ടറര്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. പൊതുസമൂഹത്തിന് പരിചിതമല്ലാത്ത ലക്ഷദ്വീപിലെ ഭാഷയായ ജസരിയെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുകയെന്ന പ്രധാന ലക്ഷ്യത്തോടെയാണ് സിന്‍ജാര്‍ അവതരിപ്പിച്ചതെന്ന് സംവിധായകന്‍ പാമ്പള്ളി പറഞ്ഞു. നിര്‍മ്മാതാവിന്റെ ആശയമനുസരിച്ചാണ്ജസരി ഭാഷയില്‍ ചിത്രീകരണത്തിന് തയ്യാറായതെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ എയ്ഞ്ചല്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് മൗറീന്‍ ഫെര്‍ണാണ്ടസ്, പി.കെ. ബിജുക്കുട്ടന്‍, മീരാസാഹിബ് തുടങ്ങിയവര്‍ പങ്കെടുത്തു.