മലയാളികളുടെ പ്രിയ സംവിധായകന്‍ പത്മരാജന് ആദരവായി രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ന് (തിങ്കളാഴ്ച) ഹ്യൂമന്‍ ഓഫ് സംവണ്‍ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. വൈകിട്ട് 6.15 ന് കലാഭവനിലാണ് പ്രദര്‍ശനം. പത്മരാജന്റെ സിനിമയും സാഹിത്യവും അഭിനിവേശമായ യുവാവിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. മലയാള സിനിമ ഇന്ന് വിഭാഗത്തിലാണ് പത്മരാജന്റെ സ്മരണാഞ്ജലിയായി നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
പത്മരാജന്റെ പത്‌നി രാധാലക്ഷ്മി, മകന്‍ അനന്തപത്മനാഭന്‍, മകള്‍ മാധവിക്കുട്ടി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, സംവിധായകന്‍ സിബിമലയില്‍ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പങ്കെടുക്കും. സുമേഷ്‌ലാലാണ് ഹ്യൂമന്‍ ഓഫ് സംവണ്‍ സംവിധാനം ചെയ്തിരിക്കുന്നത്.

Comments
Post a Comment