വര്‍ഗ്ഗീയതയുടെയും അന്ധമായ മതഭ്രാന്തിന്റെയും ഇരുണ്ടമുഖം തുറന്നുകാട്ടുന്ന ബംഗാളി ചിത്രം അബ്രഹാം രാജ്യാന്തര ചലച്ചിത്രമേളയിലെ 'ഇന്ത്യന്‍ വിഭാഗം ഇന്ന്' ല്‍ പ്രദര്‍ശിപ്പിക്കും. ബൈബിളിലെ അബ്രഹാമിന്റെ ജീവിതകഥയെ ഉപജീവിച്ച് മതവിശ്വാസത്തിന്റെ തീവ്രത സമൂഹത്തിലുണ്ടാക്കുന്ന വിഭജനത്തെ തുറന്നുകാട്ടുന്നതാണ് ചിത്രം. കൊണാര്‍ക് മുഖര്‍ജി സംവിധാനം ചെയ്ത ഈ ദ്വിഭാഷ ചിത്രം കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷകപ്രീതി നേടിയിരുന്നു.
ബുദ്ധദേവ്ദാസ് ഗുപ്തയുടെ പുതിയ ചിത്രമായ ദ ഫ്‌ളൈറ്റ് ഉള്‍പ്പെടെ മൂന്നു ചിത്രങ്ങളാണ് ബംഗാളില്‍ നിന്നും ഇക്കുറി എത്തുന്നത്. രണ്ടാം ലോക മഹായുദ്ധത്തില്‍ തകര്‍ന്ന വിമാനം പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന ഒരു മെക്കാനിക്കിന്റെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അമിതാഭ ചാറ്റര്‍ജിയുടെ മനോഹര്‍ ആന്റ് ഐ എന്ന ചിത്രവും മേളയില്‍ പ്രദര്‍ശിപ്പിക്കും. ഏകാന്തത ഇഷ്ടപ്പെടുന്ന വ്യക്തികളുടെ വിചിത്ര സൗഹൃദത്തിന്റെ കഥയാണ് മനോഹര്‍ ആന്റ് ഐ പറയുന്നത്.

Comments
Post a Comment