മനുഷ്യനിലെ മൃഗീയതയും അതിന്റെ ഭാവിയും ചര്‍ച്ചാ വിഷയമാകുന്ന കിം കി ദക്കിന്റെ പുതിയ ചിത്രം 'ഹ്യൂമന്‍,സ്‌പേസ്,ടൈം ആന്‍ഡ് ഹ്യൂമന്‍' മേളയില്‍ പ്രദര്‍ശനത്തിനെത്തും. മേളയുടെ ലോകസിനിമാ വിഭാഗത്തിലാണ് ദക്കിന്റെ 23-ാമത് സംവിധായന സംരംഭമായ ചിത്രം പ്രദര്‍ശിപ്പിക്കുക.
നൂറോളം യാത്രക്കാരുമായി ഉല്ലാസയാത്രയ്ക്ക് പുറപ്പെടുന്ന ഒരു കപ്പലില്‍ നടക്കുന്ന മനുഷ്യത്വ വിരുദ്ധമായ അക്രമങ്ങളാണ് ചിത്രത്തിന്റെ ആദ്യഭാഗത്ത്. പെട്ടന്നൊരു ദിവസം യാത്രികര്‍ ഉറക്കമുണരുമ്പോള്‍ ആകാശത്ത് അകപ്പെട്ടിരിക്കുകയാണ് കപ്പല്‍, കുടിവെള്ളവും ആഹാരമുള്‍പ്പെടെ കുറഞ്ഞുവരികയും .. നോഹയുടെ പെട്ടകത്തില്‍ എന്നപോലെ മനുഷ്യന്റെ സൂക്ഷ്മരൂപമായി മാറുകയാണ് ആ കൂട്ടം. അതിജീവനത്തിനായി യാതൊരു ധാര്‍മ്മികതയുമില്ലാതെ പരസ്പരം പോരടിക്കുന്ന മാനുഷികതയിലെ വീഴ്ചയെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് ചിത്രം.
മോബിയസ്, പിയാത്തെ തുടങ്ങിയ ചൊടിപ്പിക്കുകയും ചോദിപ്പിക്കുകയും ചെയ്യുന്ന ദക് ചിത്രങ്ങളുടെ രൂപപരമായ തുടര്‍ച്ചയായി കണക്കാക്കാവുന്ന ചിത്രം സമ്മിശ്ര പ്രതികരണങ്ങളോടെയാണ് ബെര്‍ലിന്‍ അടക്കമുള്ള മേളകളില്‍ പ്രേക്ഷകര്‍ സ്വീകരിച്ചത്.

Comments
Post a Comment