11 വിഭാഗങ്ങളിലായി 150 ല്‍ അധികം ചിത്രങ്ങളുമായി 23-ാമത് രാജ്യാന്തര ചലച്ചിത്രമേള ഒരുങ്ങുന്നു. 2 മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ മത്സര വിഭാഗത്തില്‍ 14 ചിത്രങ്ങളാണുള്ളത്. ഇന്ത്യന്‍ സിനിമാവിഭാഗത്തില്‍ 7 ചിത്രങ്ങളും മലയാള സിനിമാ വിഭാഗത്തില്‍ 12 സിനിമകളുമാണ് ഈ വര്‍ഷമുള്ളത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു ദിവസം കുറച്ചാണ് ചലച്ചിത്രമേള സജ്ജമാക്കിയിരിക്കുന്നത്. പ്രതീക്ഷയും പുനരുദ്ധാരണവും എന്ന വിഭാഗം മേളയുടെ പ്രധാന സവിശേഷതകളിലൊന്നാണ്. ലോകസിനിമയില്‍ നിന്നും പ്രതീക്ഷയുടെ നവവസന്തം വിരിയിക്കുന്ന തലത്തിലുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ വരുന്നത്. മുന്‍കാലങ്ങളിലെപോലെ ഓപ്പണ്‍ഫോറം, മീറ്റ് ദി പ്രസ്, ഇന്‍ കോണ്‍വെര്‍സേഷന്‍ തുടങ്ങിയ സെഷനുകളും ഇത്തവണയും മേളയുടെ ഭാഗമാണ്. ലെനിന്‍ രാജേന്ദ്രന്‍, മിലോസ് ഫോര്‍മാന്‍ എന്നീ സംവിധായകരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്. ലോകസിനിമാ വിഭാഗത്തില്‍ 90 സിനിമകളാണ് ഈ കൊല്ലം ഉള്‍പ്പെടുത്തിയിട്ടുള്ളത്.
'ഡാര്‍ക്ക് ഈസ് ദ നൈറ്റ്' ന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷക പ്രശംസ നേടിയ 'ഡാര്‍ക്ക് ഈസ് ദ നൈറ്റ്' ഉള്‍പ്പെടെ 4 ചിത്രങ്ങള്‍ ജൂറി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാകും മേളയില്‍ നടക്കുക. 'മുഹമ്മദ്: ദ മെസ്സെജര്‍ ഓഫ് ഗോഡ്', 'ഹൈവേ', 'വടചെന്നൈ' എന്നിവയാണ് പ്രദര്‍ശനത്തിനെത്തുന്ന മറ്റ് ജൂറി ചിത്രങ്ങള്‍. 12 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ 30ല്‍ പരം ചിത്രങ്ങളൊരുക്കിയ അഡോള്‍ഫോ അലിക്‌സ് ജൂനിയറിന്റെ പുതിയ ചിത്രമാണ് 'ഡാര്‍ക്ക് ഈസ് ദ നൈറ്റ്'. ലഹരി മാഫിയ പിടിമുറുക്കിയ ഫിലിപ്പൈന്‍സിന്റെ നിത്യജീവിത യാഥാര്‍ഥ്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഏകപക്ഷീയമായ അടിച്ചമര്‍ത്തലുകള്‍ കൊണ്ട് വിജയിപ്പിക്കാനാകുന്നതല്ല ലഹരി വിരുദ്ധ പോരാട്ടം എന്ന ഓര്‍മപ്പെടുത്തലാണ് ഈ ചിത്രം. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'ഡോണ്‍സോള്‍' ഫിലിപ്പൈന്‍സില്‍ നിന്നും മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ നാമനിര്‍ദേശം നേടുകയും 'ഡെത്ത് മാര്‍ച്ച്', 'മനില' എന്നീ ചിത്രങ്ങള്‍ കാന്‍ മേള...
Comments
Post a Comment