മേളയുടെ രാജ്യാന്തര മത്സര വിഭാഗ ചിത്രങ്ങള്‍ നാളെ (8.12.18) മുതല്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങും. രണ്ട് മലയാള ചിത്രങ്ങളുള്‍പ്പടെ 14 ചിത്രങ്ങളാണ് ഇക്കുറി മത്സര രംഗത്തുള്ളത്. ഓരോ മത്സര ചിത്രത്തിനും മൂന്ന് പ്രദര്‍ശനമാകും ഉണ്ടാകുക. ഡെബ്റ്റ്, ദ ബെഡ്, നൈറ്റ് ആക്‌സിഡന്റ്, റ്റെയ്ല്‍ ഓഫ് ദ സീ എന്നിവയാണ് ശനിയാഴ്ച പ്രദര്‍ശിപ്പിക്കുന്ന മത്സരചിത്രങ്ങള്‍.
ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ ചിത്രങ്ങള്‍ക്കാണ് മേളയുടെ രാജ്യാന്തര മത്സര വിഭാഗത്തില്‍ മത്സരിക്കാന്‍ അര്‍ഹത. മീരാ സാഹിബ് ചെയര്‍മാന്‍ ആയ അഞ്ചംഗ സമിതിയാണ് മത്സര ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. മേളയുടെ പരമോന്നത പുരസ്‌കാരമായ സുവര്‍ണ ചകോരത്തിന് അര്‍ഹമാകുന്ന ചിത്രത്തിന് 15 ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് ലഭിക്കുക. മികച്ച സംവിധായകനും മികച്ച നവാഗത സംവിധായകനും രജത ചകോരത്തിന് തെരഞ്ഞെടുക്കപ്പെടും. വോട്ടെടുപ്പിലൂടെ പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന ചിത്രത്തിനും രജത ചകോരം ലഭിക്കും. മികച്ച മലയാള ചിത്രത്തിന് ഫിപ്രസി പുരസ്‌കാരവും മികച്ച ഏഷ്യന്‍ ചിത്രത്തിന് നെറ്റ്പാക് പുരസ്‌കാരവും ലഭിക്കും. ഇന്ത്യയില്‍ നിന്നുള്ള മികച്ച നവാഗത സംവിധായകന് മേളയില്‍ ആദ്യമായി കെ.ആര്‍. മോഹനന്‍ എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സര വിഭാഗത്തിലെ ഇന്ത്യന്‍ നവാഗത ചിത്രങ്ങളായ ടേക്കിങ് ദ ഹോഴ്‌സ് റ്റു ഈറ്റ് ജിലേബീസ്, സുഡാനി ഫ്രം നൈജീരിയ ചിത്രങ്ങള്‍ ഈ പുരസ്‌കാരത്തിനായി മത്സരരംഗത്തുണ്ട്.
ടാഗോര്‍ തിയേറ്ററില്‍ രാവിലെ 11.30 ന് പ്രദര്‍ശിപ്പിക്കുന്ന വുസ്ലത് സരഷോഗുവിന്റെ ഡെബ്റ്റ് ആണ് ആദ്യം പ്രദര്‍ശനത്തിനെത്തുന്ന മത്സര ചിത്രം. മോണിക്ക ലൈരാനയുടെ ദ ബെഡ് 2.15 നും റ്റെമിര്‍ബെക് ബിര്‍നസരോവിന്റെ നൈറ്റ് ആക്‌സിഡന്റ് വൈകിട്ട് 6 നും ടാഗോറില്‍ പ്രദര്‍ശനത്തിനെത്തും .ഉച്ചയ്ക്ക് 3 ന് ധന്യ തിയേറ്ററിലാകും ബഹ്മാന്‍ ഫാര്‍മനാരയുടെ റ്റെയ്ല്‍ ഓഫ് ദ സീ പ്രദര്‍ശിപ്പിക്കുക.

Comments
Post a Comment