രാജ്യാന്തര ചലച്ചിത്രമേളയില്‍ ലോക സിനിമാ വിഭാഗത്തിലെ 33 ചിത്രങ്ങളടക്കം 61 ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് നടക്കും. ആദ്യ പ്രദര്‍ശനത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ റോജോ, ആഗ എന്നിവയുടെ പുനപ്രദര്‍ശനവും ഇന്നുണ്ടാകും. അല്‍ഫോണ്‍സോ കുറവോണിന്റെ റോമ, ജൂറി ചെയര്‍മാന്‍ മജീദ് മജീദിയുടെ മുഹമ്മദ്:ദ മെസ്സെഞ്ചര്‍ ഓഫ് ഗോഡ് എന്നിവയടക്കം 19 ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശവും ഇന്നുണ്ടാകും.
മത്സര ചിത്രമായ ദി ബെഡിന്റെ പ്രദര്‍ശനം ധന്യയില്‍ ഉച്ചകഴിഞ്ഞ് 3.30 നാണ് നടക്കുക. ബ്യൂണസ് അയേഴ്‌സിലെ ഒരു വേനല്‍ക്കാലത്ത് താമസം മാറ്റാന്‍ ശ്രമിക്കുന്ന ജോര്‍ജ് - മേബല്‍ ദമ്പതികളുടെ സ്വകാര്യജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ രണ്ടാം പ്രദര്‍ശനമാണിത്. ജൂറി അംഗമായ വെട്രിമാരന്റെ വടചെന്നൈയുടെ മേളയിലെ ഏക പ്രദര്‍ശനവും ഇന്നുണ്ടാകും.
ഇന്ത്യന്‍ ചിത്രമായ ടേക്കിങ് ദ ഹോഴ്‌സസ് ടു ഈറ്റ് ജിലേബീസ്, ദ ഗ്രേവ്‌ലെസ്സ്, ദ റെഡ് ഫാലസ്, എല്‍ ഏയ്ഞ്ചല്‍ എന്നീ മത്സരചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനവും ഇന്ന് നടക്കും. പറവ, മായാനാദി, ഹ്യൂമന്‍സ് ഓഫ് സംവണ്‍ എന്നീ മലയാള ചിത്രങ്ങളുടെയും മജിദ് മജീദി സംവിധാനം ചെയ്ത മുഹമ്മദ് ദ മെസ്സെഞ്ചര്‍ ഓഫ് ഗോഡിന്റെയും പ്രദര്‍ശനവുമുണ്ടാകും. മുഹമ്മദ് നബിയുടെ ബാല്യകാലമാണ് ഈ ചിത്രത്തിന്റെ പ്രമേയം. രാത്രി 10.30 ന് നിശാഗന്ധിയിലാണ് പ്രദര്‍ശനം.

Comments
Post a Comment