23-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ദിനമായ ഇന്ന് ഏഴ് മത്സര ചിത്രങ്ങള്‍ ഉള്‍പ്പെട 37 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. വനൗരി കഹ്യു സംവിധാനം ചെയ്ത റഫീക്കി, റുമേനിയന്‍ ചിത്രം ലമണെയ്ഡ്, ക്രിസ്റ്റ്യാനോ ഗലേഗോയുടെ ബേര്‍ഡ്‌സ് ഓഫ് പാസേജ്, ഖസാക്കിസ്ഥാന്‍ ചിത്രം ദി റിവര്‍, മത്സര വിഭാഗത്തിലെ ഇന്ത്യന്‍ ചിത്രമായ വിഡോ ഓഫ് സൈലന്‍സ് തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും.
റിമമ്പറിങ്ങ് ദി മാസ്റ്റര്‍ വിഭാഗത്തില്‍ മിലോസ് ഫോര്‍മാന്റെ അമേദ്യൂസും ചലച്ചിത്ര പ്രതിഭ ഇഗ്മര്‍ ബര്‍ഗ്മാനോടുള്ള ആദരസൂചകമായി പെര്‍സോണ എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും.
നിശാഗന്ധിയില്‍ വൈകിട്ട് ആറിന് സമാപന ചടങ്ങിന് ശേഷം സുവര്‍ണ ചകോരം നേടുന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനവുമുണ്ടാകും.
Comments
Post a Comment