സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് ആരോപിച്ച് സ്വന്തം രാജ്യത്ത് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട കെനിയന്‍ ചിത്രം 'റഫീക്കി' രാജ്യാന്തര ചലച്ചിത്ര മേളയിലെത്തും. വനൂരി കാഹ്യു സംവിധാനം ചെയ്ത ചിത്രം കാന്‍ മേളയില്‍ തെരെഞ്ഞെടുക്കപ്പെട്ട ആദ്യ കെനിയന്‍ ചിത്രമാണ്. ലോക സിനിമാ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.
പ്രണയത്തിനും സുരക്ഷയ്ക്കും ഇടയില്‍ യാഥാസ്ഥികമായ ചുറ്റുപാടില്‍ ജീവിക്കുന്ന രണ്ട് കെനിയന്‍ യുവതികള്‍ തമ്മിലുള്ള സ്വവര്‍ഗാനുരാഗത്തിലൂടെയുള്ള സഞ്ചാരമാണ് റഫീക്കി. ചിത്രത്തില്‍ തിരക്കഥാ രചന മുതല്‍ അണിയറ പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം വരെ വനിതകളായിരുന്നു.
സ്വവര്‍ഗാനുരാഗികള്‍ക്ക് തങ്ങളുടെ പങ്കാളിയെ പരസ്യമായി പരിചയപ്പെടുത്തുന്ന തിനുപോലും വിലക്കുള്ള രാജ്യമാണ് കെനിയ. സ്വരാജ്യത്തെ വിലക്കുകള്‍ മറികടന്നാണ് കെനിയന്‍ സംവിധായികയായ വനൂരിയുടെ ചിത്രം മേളയിലെത്തുന്നത്.

Comments
Post a Comment