ഉദ്വേഗജനകമായ പ്രതികാര കഥയുമായി അര്‍ജന്റീനിയന്‍ ചിത്രം റോജോ രാജ്യാന്തര ചലച്ചിത്ര മേളയില്‍. ബെഞ്ചമിന്‍ നൈഷ്ടാറ്റ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദര്‍ശനമാണിത്.
70 കളിലെ അര്‍ജന്റീനിയന്‍ രാഷ്ട്രീയ - സാമൂഹിക സാഹചര്യങ്ങള്‍ പശ്ചാത്തലമാക്കിയ ചിത്രം രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിദ്വേഷമാണ് പ്രമേയമാക്കിയിരിക്കുന്നത്. നഗരത്തിലെ പ്രശസ്തനായ വക്കീലിന്റെ ജീവിതത്തില്‍ ഒരു പ്രൈവറ്റ് ഡിറ്റക്ടീവിന്റെ ഇടപെടല്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും അതൊഴിവാക്കാന്‍ അയാള്‍ നടത്തുന്ന പരിശ്രമങ്ങളുമാണ് സിനിമയുടെ പ്രമേയം.
ട്രാജിക് കോമഡി വിഭാഗത്തില്‍പ്പെട്ട ചിത്രം ടൊറന്റോ, സാന്‍ സെബാസ്റ്റ്യന്‍ ഫെസ്റ്റിവല്‍ തുടങ്ങിയ ചലച്ചിത്രമേളകളില്‍ പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്. ഡിസംബര്‍ 8 ന് ന്യൂ തിയേറ്ററിലെ സ്‌ക്രീന്‍ 2 ലാണ് ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം.

Comments
Post a Comment