രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായുള്ള ഓപ്പണ്‍ ഫോറം സംവിധായികയും നടിയുമായ നന്ദിതാ ദാസ് ഉദ്ഘാടനം ചെയ്യും. 'മൊബൈല്‍ സെന്‍സറിംഗിലെ രാഷ്ട്രീയം' എന്ന വിഷയത്തില്‍ നടക്കുന്ന ഓപ്പണ്‍ഫോറത്തില്‍ കുമാര്‍ സഹാനി, ജയന്‍ ചെറിയാന്‍ എന്നിവര്‍ പങ്കെടുക്കും. അക്കാദമി ചെയര്‍മാന്‍ കമല്‍ മോഡറേറ്ററാകും. ടാഗോര്‍ തിയേറ്ററില്‍ ദിവസവും വൈകിട്ട് 4.45 നാണ് ഓപ്പണ്‍ ഫോറം.
ഉച്ചയ്ക്ക് രണ്ടിന് ടാഗോര്‍ തിയേറ്ററില്‍ നന്ദിതാ ദാസും എഴുത്തുകാരി മീനാ ടി. പിള്ളയും തമ്മിലുള്ള ഇന്‍ കോണ്‍വെര്‍സേഷന്‍ നടക്കും. നാളെ (ശനിയാഴ്ച) ബംഗാളി സംവിധായകന്‍ ബുദ്ധദേവ്ദാസ് ഗുപ്തയും സംവാദത്തില്‍ പങ്കെടുക്കും. 10 ന് പ്രസിദ്ധ ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയും, 11 ന് അഡോള്‍ഫ് അലിക്‌സ് ജൂനിയറുമാണ് സംവാദത്തില്‍ പങ്കുചേരുക. വെട്രിമാരന്‍, സുമതി ശിവമോഹന്‍ തുടങ്ങിയ വരും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വേദിയിലെത്തും.
Comments
Post a Comment