ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇതാദ്യമായി സംവിധായകന്‍ കെ ആര്‍ മോഹനന്റെ പേരില്‍ എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തി.ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം മേളയുടെ സമാപന ചടങ്ങില്‍ സമ്മാനിക്കും. കെ ആര്‍ മോഹനന്റെ സ്മരണാര്‍ത്ഥം ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരളാ ചാപ്റ്ററാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്.
രാജ്യാന്തര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ ഇന്ന്, മലയാളം സിനിമ ഇന്ന് എന്നീ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കുന്ന 14 ഇന്ത്യന്‍ ചിത്രങ്ങളാണ് ഇക്കുറി നവാഗതര്‍ക്കുള്ള ഈ പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. പ്രശസ്ത സംവിധായകന്‍ കുമാര്‍ ഷഹാനി, എഴുത്തുകാരിയുമായ മീനാക്ഷി ഷെദ്ദേ, ചലച്ചിത്ര നിരൂപകന്‍ സി.എസ്. വെങ്കിടേശ്വരന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം നിര്‍ണ്ണയിക്കുന്നത്.
ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ കൂടിയായിരുന്നൂ കെ ആര്‍ മോഹനന്‍

Comments
Post a Comment