സാധാരണക്കാരുടെ സിനിമാസ്വാദനത്തിന് ചലച്ചിത്ര മേളകള്‍ മാറ്റു കൂട്ടുന്നതായി യുവ സംവിധായകര്‍. ചലച്ചിത്രമേളകള്‍ സാധാരണക്കാരുടെ സിനിമാ സങ്കല്‍പ്പങ്ങളെ മാറ്റുകൂട്ടുന്നതായി ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത യുവ സംവിധായകര്‍. ജീവിത യാഥാര്‍ത്ഥ്യങ്ങളെ അതേപടി തിരശ്ശീലയില്‍ പകര്‍ത്തുന്നതിലൂടെ ജീവിതവും സിനിമയും തമ്മിലുള്ള ദൂരം കുറയുകയാണ്. ഇത്തരം സിനിമകള്‍ക്ക് ചലച്ചിത്ര മേളകള്‍ മികച്ച പ്രോത്സാഹനമാണ് നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.
വാണിജ്യ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതുപോലെ കലാമൂല്യമുള്ള സ്വതന്ത്ര സിനിമകളെ പ്രദര്‍ശിപ്പിക്കുന്നതിന് ഒരിടം ഉണ്ടാകണം. ഇത്തരം സിനിമകളെ രാജ്യാന്തര മേളകളിലേക്ക് അയക്കുന്നതിന് ഫിലിം മാര്‍ക്കറ്റുകള്‍ സ്ഥാപിക്കണമെന്നും ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത സംവിധായകര്‍ ആവശ്യപ്പെട്ടു. ബിബിന്‍ രാധാകൃഷ്ണന്‍, പി.കെ ബിജു കുട്ടന്‍, ഉണ്ണി കൃഷ്ണന്‍ ആവള, സക്കറിയ, വിനു എ.കെ, സുമേഷ് ലാല്‍, ബിനു ഭാസ്‌കര്‍, ഗൗതം സൂര്യ, സുധീപ് ഇളമണ്‍ എന്നിവര്‍ പങ്കെടുത്തു. ഡോ.ബിജു മോഡറേറ്റര്‍ ആയിരുന്നു.
Comments
Post a Comment