ലോകസിനിമയിലെ വിസ്മയ പ്രതിഭ ഇംഗ്മര്‍ ബര്‍ഗ്മാന്റെ ചിത്രങ്ങള്‍ ആസ്വദിക്കാന്‍ മേളയില്‍ പ്രേക്ഷകത്തിരക്ക്. അഭ്രപാളിയില്‍ കാലാതീതമായ യൗവനമുള്ള ബര്‍ഗ്മാന്‍ ചിത്രങ്ങള്‍ നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍ ഏറ്റുവാങ്ങുന്നത്. സമ്മര്‍ വിത്ത് മോണിക്ക, സമ്മര്‍ ഇന്റര്‍ല്യൂഡ്'ഓട്ടം സൊനാറ്റ, ക്രൈസ് ആന്റ് വിസ്‌പേഴ്‌സ്'എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനം നിറഞ്ഞ സദസ്സിലായിരുന്നു.
കുടുംബ ജീവിതത്തിലെ സങ്കീര്‍ണതകള്‍ ഹാസ്യാത്മകമായി അവതരിപ്പിച്ച സ്‌മൈല്‍സ് ഓഫ് എ സമ്മര്‍ നൈറ്റ് തിയേറ്ററില്‍ ചിരി പടര്‍ത്തിയപ്പോള്‍, മാര്‍ഗരറ്റ് വോണ്‍ ത്രോത്ത സംവിധാനം ചെയ്ത സേര്‍ച്ചിംഗ് ഫോര്‍ ഇംഗ്മര്‍ ബര്‍ഗ്മാന്‍ എന്ന ഡോക്യുമെന്ററി'അദ്ദേഹത്തിന്റെ ജീവിതചിത്രത്തിന്റെ അനാവരണമായി.
സെലിബ്രേറ്റിംഗ് ഇംഗ്മര്‍ ബര്‍ഗ്മാന്‍ എന്ന വിഭാഗത്തില്‍ ഇന്ന് (ചൊവ്വാഴ്ച) സീന്‍സ് ഫ്രം എ മാരേജ് പ്രദര്‍ശിപ്പിക്കും. രാത്രി 8.30 ന് ന്യൂ സ്‌ക്രീന്‍ രണ്ടിലാണ് പ്രദര്‍ശനം. ജൊഹാന മരിയന്‍ ദമ്പതികളുടെ കുടുംബ ജീവിതവും വൈവാഹിക ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഫാന്നി ആന്റ് അലക്‌സാണ്ടര്‍,'പെര്‍സോണ എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റ് ബര്‍ഗ്മാന്‍ ചിത്രങ്ങള്‍.
Comments
Post a Comment