കൗമാരക്കാരയ കാര്‍ലിറ്റോസിന്റേയും റമോണിന്റേയും കവര്‍ച്ച പ്രമേയമാക്കിയ എല്‍ എയ്ഞ്ചല്‍ മേളയുടെ നാലാം ദിനത്തില്‍ പ്രേക്ഷകഹൃദയം കവര്‍ന്നു. നിറഞ്ഞ സദസ്സിലായിരുന്നു അര്‍ജന്റീനിയന്‍ സംവിധായകന്‍ ലൂയിസ് ഒര്‍ട്ടേഗോയുടെ ഈ ചിത്രത്തിന്റെ മത്സര വിഭാഗത്തിലെ ആദ്യ പ്രദര്‍ശനം. ഇതടക്കം രാജ്യാന്തര മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഒന്‍പത് ചിത്രങ്ങളും പ്രേക്ഷക പ്രീതി നേടി.
അനാമിക ഹക്‌സറിന്റെ ടേക്കിങ് ദ ഹോഴ്‌സ് ടു ഈറ്റ് ജിലേബിസ്, റോജോ, ആഗ , റോമ, അമേദിയൂസ് എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവയുടെ ആദ്യപ്രദര്‍ശനവും പ്രേക്ഷകരുടെ പ്രീതി നേടി.
സംവിധായകന്‍ പദ്മരാജന് ആദരമൊരുക്കിയ സുമേഷ് ലാലിന്റെ ഹ്യൂമന്‍സ് ഓഫ് സം വണ്ണിന്റെ ആദ്യ പ്രദര്‍ശനം പദ്മരാജന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി
Comments
Post a Comment