സാങ്കേതിക തകരാറുകളെ തുടര്‍ന്ന് പ്രദര്‍ശനങ്ങള്‍ മുടങ്ങിയ ടാഗോര്‍ തിയേറ്ററില്‍ ഇന്നു വൈകുന്നേരം മുതല്‍ (തിങ്കളാഴ്ച) സിനിമകള്‍ പ്രദര്‍ശിപ്പിക്കും. പ്രൊജക്ടര്‍ തകരാര്‍ പരിഹരിച്ചതിനെ തുടന്നാണ് പ്രദര്‍ശനങ്ങള്‍ പുനഃരാരംഭിക്കുന്നത്. വൈകിട്ട് ആറിന് അനാമിക ഹസ്ഗര്‍ സംവിധാനം ചെയ്ത ടേക്കിംഗ് ദ ഹോഴ്‌സ് ടു ഈറ്റ് ജിലേബീസ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനം നടക്കും. തുടര്‍ന്ന് 8.30 ന് ലോക സിനിമാ വിഭാഗത്തില്‍ സെര്‍ജി ലോസ്‌നിറ്റ്‌സ സംവിധാനം ചെയ്ത ഡോണ്‍ബാസ് പ്രദര്‍ശിപ്പിക്കും.
വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ കീഴിലുള്ള ടാഗോര്‍ തിയേറ്ററില്‍ ഡോള്‍ബി അറ്റ്‌മോസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1000 പേര്‍ക്ക് ഇരിക്കാവുന്ന അത്യാധുനിക സംവിധാനങ്ങളുള്ള കേരളത്തിലെ ഏക തിയേറ്ററാണിത്.
വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ കീഴിലുള്ള ടാഗോര്‍ തിയേറ്ററില്‍ ഡോള്‍ബി അറ്റ്‌മോസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1000 പേര്‍ക്ക് ഇരിക്കാവുന്ന അത്യാധുനിക സംവിധാനങ്ങളുള്ള കേരളത്തിലെ ഏക തിയേറ്ററാണിത്.
Comments
Post a Comment