രാജ്യാന്തര ചലച്ചിത്രമേളയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബര്‍ ഏഴിന് വൈകിട്ട് 6 ന് നിശാഗന്ധിയില്‍ പുരസ്‌കാരം സമ്മാനിക്കും.
ചില്‍ഡ്രന്‍സ് ഓഫ് ഹെവന്‍, ദ കളര്‍ ഓഫ് പാരഡൈസ്, ദി സോങ്ങ് ഓഫ് സ്പാരോസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ മജീദിയുടെ ആദ്യ ചിത്രം 'ബദുക്' കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
മുഹമ്മദ് നബിയുടെ ബാല്യകാലം പ്രമേയമാക്കിയ അദ്ദേഹത്തിന്റെ മുഹമ്മദ് : ദി മെസഞ്ചര്‍ ഓഫ് ഗോഡ് നേരത്തെ വിവാദമായിരുന്നു. ഈ ചിത്രവും ചില്‍ഡ്രന്‍ ഓഫ് ഹെവനും വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കാര്‍ നോമിനേഷന്‍ നേടിയിട്ടുണ്ട്. അഫ്ഗാന്‍ യുദ്ധം അഭയാര്‍ത്ഥികളാക്കിയവരെക്കുറിച്ചുള്ള ബെയര്‍ ഫൂട്ട് ടു ഹെരാത് എന്ന ശ്രദ്ധേയമായ ഡോക്യുമെന്ററിയും മജീദിയുടേതാണ്.
അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ബിയോണ്ട് ദ ക്ലൗഡ്‌സ് ഇന്ത്യയില്‍ ആണ് ചിത്രീകരിച്ചത്.

Comments
Post a Comment