പ്രവാചകന്‍ മുഹമ്മദ് നബിയുടെ ബാല്യകാലത്തെ ആസ്പദമാക്കി മജീദ് മജീദി ഒരുക്കിയ ചിത്രം 'മുഹമ്മദ് :ദ മെസ്സെജര്‍ ഓഫ് ഗോഡ്' എന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. മേളയുടെ ജൂറി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം ഇറാനിയന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ മുതല്‍മുടക്കില്‍ നിര്‍മിച്ചതാണ് .ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എ ആര്‍ റഹ്മാനാണ്. 2015 ല്‍ ഇറാനില്‍ നിന്നും മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ നാമനിര്‍ദ്ദേശവും ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്. ടെഹ്‌റാനില്‍ തയാറാക്കിയ സെറ്റിലും സൗത്ത് ആഫ്രിക്കയിലും ആയിരുന്നു ചിത്രീകരണം. മുഹമ്മദ് നബിയുടെ യുവത്വം മുതലുള്ള കാലഘട്ടം കൈകാര്യം ചെയ്യുന്ന 2 ചിത്രങ്ങള്‍ കൂടി ഇതിന് തുടര്‍ച്ചയായി ചെയ്യണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഡിസംബര്‍ 10 ന് നിശാഗന്ധിയില്‍ രാത്രി 10:30 നും, 12 ന് ധന്യ തീയേറ്ററില്‍ രാത്രി 8: 30 നും ചിത്രം പ്രദര്‍ശിപ്പിക്കും.
കിഴക്കന്‍ രാജ്യങ്ങളെ ലക്ഷ്യമാക്കി വന്ന പോര്‍ച്ചുഗീസ് നാവികപ്പട വീണ്ടുമെത്തുന്നു,ഇത്തവണ ചലച്ചിത്രമായി.23 ആമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ലോക സിനിമാ വിഭാഗത്തി പ്രദര്ശനത്തിനെത്തുന്ന പിലിഗ്രിമേജ് ആണ് പോര്‍ച്ചുഗീസ് നാവിക പര്യവേഷണങ്ങളുടെ ഓര്‍മപ്പെടുത്തലാകുന്നത് .പിലിഗ്രിമേജ് അടക്കം 8 ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ പ്രദര്‍ശനത്തിനും മേള വേദിയാകും. 16 ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പോര്‍ച്ചുഗീസ് നാവികന്‍ മെന്‍ഡസ് പിന്റോയുടെ ഡയറിക്കുറിപ്പുകളെ ആസ്പദമാക്കിയാണ് യോവോ ബോട്ടതലോ ചിത്രം തയാറാക്കിയിരിക്കുന്നത്.മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ മത്സരരംഗത്തുള്ള ചിത്രം സംഗീതത്തിന്റെ സമര്‍ത്ഥമായ ഉപയോഗം വഴിയും പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരുന്നു.ഇന്ത്യ,ജപ്പാന്‍,ചൈന,വിയറ്റ്‌നാം,മലേഷ്യ,പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം .ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ടിനാറ്റിന്‍ കജ്രിഷ്വിലി യുടെ ഹൊറൈസണ്‍,ലൂസിയ മുറാതിന്റെ പാരീസ് സ്‌ക്വയര്‍ , എന്നിവയാണ് ഏഷ്യന്‍ പ്രീമിയര്‍ നടക്കുന്ന മറ്റ് ചിത്രങ്ങള്‍. ഒരു വിവാഹമോചിതന്റെ ആഴമേറിയ ഏകാന്തത പ്രമേയമായ ടിനാറ്റിന്...
Comments
Post a Comment