അഭ്രപാളിയില്‍ വിസ്മയം തീര്‍ത്ത ചെക്ക് അമേരിക്കന്‍ സംവിധായകന്‍ മിലോസ് ഫോര്‍മാന്റെ ചിത്രങ്ങള്‍ക്ക്് മേളയില്‍ ആസ്വാദന തിരക്ക്. യുവഗായകരായ ബ്ലൂമെന്റലിന്റെയും വ്‌ലാദയുടേയും സംഗീതജീവിതം ആവിഷ്‌കരിച്ച 'ടാലന്റ് കോംപറ്റീഷന്‍' നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍ ഏറ്റുവാങ്ങിയത്. പ്രേക്ഷക മനസ്സുകളില്‍ എക്കാലത്തും തിളങ്ങിനില്‍ക്കുന്ന ചലച്ചിത്രക്കാഴ്ചയാണ് ബ്ലാക്ക് പീറ്റര്‍, വണ്‍ ഫ്‌ളൂ ഓവര്‍ ദി കുക്കൂസ് നെസ്റ്റ്്, ലവ്‌സ് ഓഫ് എ ബ്ലണ്ട് എന്നീ ഫോര്‍മാന്‍ ചിത്രങ്ങളെന്ന് തെളിയിക്കുന്ന തരത്തിലായരുന്നു പ്രേക്ഷകരുടെ പ്രതികരണം.
റിമമ്പറിംഗ് ദ മാസ്റ്റര്‍ വിഭാഗത്തില്‍ നാളെ (തിങ്കളാഴ്ച) അമദ്യൂസ് പ്രദര്‍ശിപ്പിക്കും. മൊസാര്‍ട്ടിന്റെ കല്പിത ജീവിതാഖ്യായികയായ ഈ ചിത്രം 18-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ജീവിച്ച സലിയേറി എന്ന ഇറ്റാലിയന്‍ സംഗീതജ്ഞന്റെ ജീവിതമാണ് പ്രമേയമാക്കിയിരിക്കുന്നത്. ദി ഫയര്‍മാന്‍സ് ബോള്‍ എന്ന ചിത്രം ഈ വിഭാഗത്തില്‍ ഡിസംബര്‍ 12 ന് പ്രദര്‍ശിപ്പിക്കും.

Comments
Post a Comment