ലിംഗവിവേചനത്തിന്റെ കാര്യത്തില്‍ സ്ത്രീകളുടെ സാമൂഹ്യസ്ഥിതി മെച്ചമായിട്ടില്ലെന്ന് തമിഴ് സംവിധായകന്‍ വസന്ത് സായ്. സ്ത്രീകള്‍ക്ക് വസ്ത്രധാരണത്തിലും തൊഴില്‍ ചെയ്യുന്നതിനുമുള്ള സാമൂഹ്യസ്ഥിതിയില്‍ മാറ്റമുണ്ടായിട്ടുണ്ട്. സമൂഹത്തില്‍ വ്യക്തിത്വം പോലും അംഗീകരിക്കപ്പെടാത്ത നിരവധി സ്ത്രീകളുണ്ട്. അവരുടെ ജീവിതമാണ് ശിവരഞ്ജിനിയും ഇന്നും സില പെണ്‍ഗളും എന്ന ചിത്രം ഓര്‍മ്മപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ചുള്ള മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂട്ടാനില്‍ സ്വന്തം ശബ്ദം കണ്ടെത്താനാകാത്ത വിധം നിസ്സഹായരാണ് ഭൂരിപക്ഷം സ്ത്രീകളുമെന്ന് സംവിധായിക താഷി ഗെയ്ല്‍റ്റ്‌ഷെന്‍ പറഞ്ഞു. അത്തരം സ്ത്രീകളുടെ പ്രതിനിധാനമായാണ് തന്റെ ദി റെഡ് ഫാലസ് എന്ന ചിത്രത്തിലെ നായികയെന്ന് അവര്‍ പറഞ്ഞു.
പ്രാദേശിക വിഷയങ്ങള്‍ക്ക് പ്രമേയമാക്കുന്ന ചിത്രങ്ങള്‍ക്ക് പ്രസക്തി വര്‍ദ്ധിച്ചുവരികയാണെന്നും സുഡാനി ഫ്രം നൈജീരിയയുടെ വിജയം അത് അടയാളപ്പെടുത്തുന്നതായും സംവിധായകന്‍ സക്കറിയ പറഞ്ഞു. സംവിധായകന്‍ സുമേഷ് ലാല്‍, മീരാസാഹിബ്, ബാലുകിരിയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments
Post a Comment