രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള ചിത്രങ്ങളുടെ പ്രദര്‍ശനത്തില്‍ മാറ്റം. സാങ്കേതിക തകരാറുകള്‍ മൂലം ടാഗോര്‍ തിയേറ്ററിലെ പ്രദര്‍ശനങ്ങള്‍ മാറ്റിവെച്ചതിനെ തുടര്‍ന്നാണ് ഷെഡ്യൂളുകള്‍ പുനഃക്രമീകരിച്ചത്. ഇന്ന് വൈകുന്നേരം 6 ന് ടാഗോറില്‍ പ്രദര്‍ശനങ്ങള്‍ പുനഃരാരംഭിക്കും. ടാഗോറില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഷെഡ്യൂളുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. മേളയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://iffk.in/ അറിയാം. ഇതു സംബന്ധിച്ച മാറ്റങ്ങളുടെ അറിയിപ്പ് പ്രതിനിധികള്‍ക്ക് മൊബൈലുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഇന്ന് (തിങ്കള്‍) 3 ന് ധന്യ തിയേറ്ററില്‍ ദി ബെഡ്, രാത്രി 10.15 ന് പിറ്റി എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 11 ന് രാത്രി 8 ന് ടാഗോര്‍ തിയേറ്ററില്‍ ദി ഗ്രേവ്‌ലെസും 9.30 ന് ലെമണെയ്ഡും പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 12 ന് ടാഗോര്‍ തിയേറ്ററില്‍ രാത്രി 8 ന് എല്‍ എയ്ഞ്ചലും രാത്രി 10.30 ന് ദി ഇമേജ് ബുക്കും പ്രദര്‍ശിപ്പിക്കും.
ന്യൂ തിയേറ്റര്‍ സ്‌ക്രീന്‍ മൂന്നില്‍ ഡിസംബര്‍ 12 ന് 3.15 ന് ദി റെഡ് ഫല്ലാസും സ്‌ക്രീന്‍ രണ്ടില്‍ 6 ന് ഡാര്‍ക്ക് റൂമും ശ്രീപത്മനാഭയില്‍ വൈകിട്ട് 6 ന് ദി പോയ്‌സനസ് റോസും രാത്രി 10.15 ന് എ ട്രാം വേ ടു ജറുസലേമും പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 13 ന് 3.15 ന് കലാഭവനില്‍ മത്സര ചിത്രമായ സുഡാനി ഫ്രം നൈജീരിയയുടെ പ്രദര്‍ശനമുണ്ടാകും.

Comments
Post a Comment