പലസ്തീന്‍ സംഘര്‍ഷ ഭൂമിയിലെ വിലാപങ്ങളും വിദ്വേഷങ്ങളും പ്രമേയമാക്കിയ അഞ്ച് ചിത്രങ്ങള്‍ക്ക് രാജ്യാന്തര ചലച്ചിത്രമേള വേദിയാകും. സമെഹ് സോബിയുടെ ടെല്‍ അവീവ് ഓണ്‍ ഫയര്‍, മുയാദ് അലയന്റെ റിപ്പോര്‍ട്ട്‌സ് ഓണ്‍ സാറാ ആന്‍ഡ് സലിം, ബസാം ജറബ്‌വിയുടെ സ്‌ക്രൂഡ്രൈവര്‍, സാമുവേല്‍ മയോസിന്റെ ഫോക്‌സ്‌ട്രോട്ട്, അമോസ് ഗിറ്റായിയുടെ എ ട്രാംവേ ഇന്‍ ജെറുസലേം എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
ഇസ്രായേല്‍ - പലസ്തീന്‍ പ്രശ്‌നങ്ങളെ ഹാസ്യരൂപത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ടെല്‍ അവിവ് ഓണ്‍ ഫയര്‍. പലസ്തീന്‍ യുവാവും ഇസ്രായേലി യുവതിയും തമ്മിലുള്ള വിവാഹേതര ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ പ്രമേയമാക്കിയ റിപ്പോര്‍ട്ട്‌സ് ഓണ്‍ സാറാ ആന്‍ഡ് സലിം എന്ന ചിത്രവും പ്രദര്‍ശനത്തിനുണ്ട്.
ബസാം ജറബ്‌വി സംവിധാനം ചെയ്ത സ്‌ക്രൂഡ്രൈവര്‍ ഇസ്രായേല്‍ ജയിലില്‍ നിന്നും തിരികെയെത്തുന്ന സിയാദ് എന്ന പലസ്തീനിയുടെ ജീവിതകഥയാണ് പ്രമേയമാക്കിയിരിക്കുന്നത്.
സാമുവേല്‍ മയോസിന്റെ ഫോക്‌സ്‌ട്രോട്ട്, അമോസ് ഗിറ്റായിയുടെ എ ട്രാംവേ ഇന്‍ ജെറുസലേം എന്നീ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും.

Comments
Post a Comment