23-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെത്തിയ പ്രതിനിധികള്‍ക്ക് ഹര്‍ത്താല്‍ ദിനത്തില്‍ ഡി.വൈ.എഫ്.ഐ.യുടെ വക ഉച്ചഭക്ഷണം. ചാല, പാളയം, വഞ്ചിയൂര്‍ ഏര്യാ കമ്മിറ്റികള്‍ ശേഖരിച്ച 1500 ഭക്ഷണപൊതികളാണ് ടാഗോര്‍, കൈരളി, ശ്രീ, നിള തിയേറ്ററുകളിലായിരുന്നു ഭക്ഷണവിതരണം. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ എസ്.കെ. പ്രജേഷ് ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.പി പ്രമോദ്, ബി. വിനീത് തുടങ്ങിയവര്‍ പങ്കെടുത്തു.
'ഡാര്‍ക്ക് ഈസ് ദ നൈറ്റ്' ന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷക പ്രശംസ നേടിയ 'ഡാര്‍ക്ക് ഈസ് ദ നൈറ്റ്' ഉള്‍പ്പെടെ 4 ചിത്രങ്ങള്‍ ജൂറി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാകും മേളയില്‍ നടക്കുക. 'മുഹമ്മദ്: ദ മെസ്സെജര്‍ ഓഫ് ഗോഡ്', 'ഹൈവേ', 'വടചെന്നൈ' എന്നിവയാണ് പ്രദര്‍ശനത്തിനെത്തുന്ന മറ്റ് ജൂറി ചിത്രങ്ങള്‍. 12 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ 30ല്‍ പരം ചിത്രങ്ങളൊരുക്കിയ അഡോള്‍ഫോ അലിക്‌സ് ജൂനിയറിന്റെ പുതിയ ചിത്രമാണ് 'ഡാര്‍ക്ക് ഈസ് ദ നൈറ്റ്'. ലഹരി മാഫിയ പിടിമുറുക്കിയ ഫിലിപ്പൈന്‍സിന്റെ നിത്യജീവിത യാഥാര്‍ഥ്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഏകപക്ഷീയമായ അടിച്ചമര്‍ത്തലുകള്‍ കൊണ്ട് വിജയിപ്പിക്കാനാകുന്നതല്ല ലഹരി വിരുദ്ധ പോരാട്ടം എന്ന ഓര്‍മപ്പെടുത്തലാണ് ഈ ചിത്രം. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'ഡോണ്‍സോള്‍' ഫിലിപ്പൈന്‍സില്‍ നിന്നും മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ നാമനിര്‍ദേശം നേടുകയും 'ഡെത്ത് മാര്‍ച്ച്', 'മനില' എന്നീ ചിത്രങ്ങള്‍ കാന്‍ മേള...
Comments
Post a Comment