പ്രശസ്ത ടര്‍ക്കിഷ് സംവിധായകന്‍ നൂരി ബില്‍ഗേ സീലാന്റെ 'ദ വൈല്‍ഡ് പിയര്‍ ട്രീ' രാജ്യാന്തര ചലച്ചിത്രമേളയിലെ ലോക സിനിമാ വിഭാഗത്തില്‍. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ഈ ചിത്രം ഡിസംബര്‍ ഒന്‍പതിന് ടാഗോര്‍ തിയേറ്ററിലാണ് പ്രദര്‍ശിപ്പിക്കുന്നത്. സാഹിത്യപ്രേമിയായ ഒരു യുവാവിന്റെ പുസ്തക പ്രസാധനം സംബന്ധിച്ച പ്രതിസന്ധികളാണ് ചിത്രത്തിന്റെ പ്രമേയം.
സിനിമയുടെ വിവിധ മേഖലകളില്‍ പാടവം തെളിയിച്ച സീലാന്റെ ത്രീ മങ്കീസ്, വിന്റര്‍ സ്ലീപ്, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനറ്റോലിയ തുടങ്ങിയ ചിത്രങ്ങള്‍ ഐ.എഫ്.എഫ്.കെ.യില്‍ നേരത്തെ പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്.
സിനിമയുടെ വിവിധ മേഖലകളില്‍ പാടവം തെളിയിച്ച സീലാന്റെ ത്രീ മങ്കീസ്, വിന്റര്‍ സ്ലീപ്, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനറ്റോലിയ തുടങ്ങിയ ചിത്രങ്ങള്‍ ഐ.എഫ്.എഫ്.കെ.യില്‍ നേരത്തെ പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്.
Comments
Post a Comment