രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് ഫീസ് അക്കാദമിയുടെ ഓഫീസില്‍ നവംബര്‍ 30 വരെ നേരിട്ട് അടയ്ക്കാന്‍ അവസരം. ശാസ്തമംഗലത്തെ അക്കാദമിയുടെ ഓഫീസില്‍ 9.30 മുതല്‍ 6 മണിവരെ നേരിട്ട് എത്തുന്നവര്‍ക്കാണ് പണമടയ്ക്കാന്‍ സൗകര്യമൊരുക്കിയിട്ടുള്ളത്. ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് എന്നീ രേഖകളുമായി ഓഫീസിലെത്തുന്നവര്‍ക്ക് പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്യാമെന്ന് അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു. പാസുകള്‍ ടാഗോര്‍ തീയേറ്ററില്‍ നിന്ന് പിന്നീട് വിതരണം ചെയ്യും. വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷനും അക്കാദമി ഓഫീസില്‍ നടത്തുന്നുണ്ടെന്ന് അറിയിച്ചു.
'ഡാര്‍ക്ക് ഈസ് ദ നൈറ്റ്' ന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷക പ്രശംസ നേടിയ 'ഡാര്‍ക്ക് ഈസ് ദ നൈറ്റ്' ഉള്‍പ്പെടെ 4 ചിത്രങ്ങള്‍ ജൂറി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാകും മേളയില്‍ നടക്കുക. 'മുഹമ്മദ്: ദ മെസ്സെജര്‍ ഓഫ് ഗോഡ്', 'ഹൈവേ', 'വടചെന്നൈ' എന്നിവയാണ് പ്രദര്‍ശനത്തിനെത്തുന്ന മറ്റ് ജൂറി ചിത്രങ്ങള്‍. 12 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ 30ല്‍ പരം ചിത്രങ്ങളൊരുക്കിയ അഡോള്‍ഫോ അലിക്സ് ജൂനിയറിന്റെ പുതിയ ചിത്രമാണ് 'ഡാര്‍ക്ക് ഈസ് ദ നൈറ്റ്'. ലഹരി മാഫിയ പിടിമുറുക്കിയ ഫിലിപ്പൈന്‍സിന്റെ നിത്യജീവിത യാഥാര്‍ഥ്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഏകപക്ഷീയമായ അടിച്ചമര്‍ത്തലുകള്‍ കൊണ്ട് വിജയിപ്പിക്കാനാകുന്നതല്ല ലഹരി വിരുദ്ധ പോരാട്ടം എന്ന ഓര്‍മപ്പെടുത്തലാണ് ഈ ചിത്രം. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'ഡോണ്‍സോള്‍' ഫിലിപ്പൈന്‍സില്‍ നിന്നും മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കര് നാമനിര്‍ദേശം നേടുകയും 'ഡെത്ത് മാര്‍ച്ച്', 'മനില' എന്നീ ചിത്രങ്ങള്‍ കാന്‍ മേള...
Comments
Post a Comment