എഴുപതുകളിലെ അര്‍ജന്റീനിയന്‍ രാഷ്ട്രീയ സാമൂഹിക സാഹചര്യം പശ്ചാത്തലമാക്കിയ ഉദ്വേഗജനകമായ ചിത്രം റോജോയുടെ ആദ്യ പ്രദര്‍ശനം ഇന്ന്. ന്യൂ തിയറ്ററിലെ സ്‌ക്രീന്‍ രണ്ടില്‍ ഉച്ചയ്ക്ക്് പന്ത്രണ്ടിനാണ് പ്രദര്‍ശനം. ട്രാജിക് കോമഡി വിഭാഗത്തില്‍പ്പെട്ട ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം കൂടിയാണിത്. ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ബെഞ്ചമിന്‍ നൈഷ്ടാറ്റാണ്.
നഗരത്തിലെ പ്രശസ്തനായ ഒരു വക്കീലിന്റെ ജീവിതത്തില്‍ ഒരു പ്രൈവറ്റ് ഡിറ്റക്ടീവിന്റെ കടന്നു കയറ്റവും അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ലൊക്കാര്‍ണോ, സാന്‍ സെബാസ്റ്റിയന്‍ തുടങ്ങിയ രാജ്യാന്തര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം ഏറെ നിരൂപക ശ്രദ്ധ നേടിയിട്ടുണ്ട്. ആകെ മൂന്നു പ്രദര്‍ശനമാണ് മേളയില്‍ ഈ ചിത്രത്തിനുള്ളത്.
Comments
Post a Comment