ഒരു ശവസംസ്‌കാരത്തിന്റെ സംഘര്‍ഷഭരിതമായ സംഭവങ്ങളെ അടിസ്ഥാനമാക്കിയ ഈശോ മറിയ യൗസേപ്പിന് രാജ്യാന്തര ചലച്ചിത്രമേളയില്‍ വന്‍ സ്വീകരണം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിന്റെ മത്സരവിഭാഗത്തിലെ ആദ്യപ്രദര്‍ശനം ഹര്‍ഷാരാവത്തോടെ പ്രേക്ഷകര്‍ ഏറ്റെടുത്തു. ഗോവന്‍ ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനും നടനുമുള്ള പുരസ്‌കാരം കരസ്ഥമാക്കിയ ഈ ചിത്രത്തിന്റെ പുനഃപ്രദര്‍ശനം ഇന്ന് ധന്യ തിയേറ്ററില്‍ നടക്കും.
ഇതുള്‍പ്പടെ മേളയില്‍ ഞായറാഴ്ച പ്രദര്‍ശിപ്പിച്ച ഓത്ത്, സ്ലീപ്‌ലെസ്ലി യുവേഴ്‌സ്, ആവേ മരിയ, ഭയാനകം, ഉടലാഴം, ഈട എന്നീ ഏഴ് മലയാള ചിത്രങ്ങള്‍ക്കും പ്രേക്ഷകരുടെ മികച്ച പിന്തുണയാണ് ലഭിച്ചത്. ഇതില്‍ സ്ലീപ്‌ലെസ്ലി യുവേഴ്‌സിന്റെ പുനഃപ്രദര്‍ശനം ന്യൂ സ്‌ക്രീന്‍ ഒന്നില്‍ ഇന്ന് നടക്കും. ഡോക്ടര്‍ ബിജുവിന്റെ ബഹുഭാഷാ ചിത്രമായ പെയിന്റിങ് ലൈഫിന്റെ ആദ്യ പ്രദര്‍ശനത്തിനും മികച്ച പ്രതികരണമായിരുന്നു.

Comments
Post a Comment