വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന് രാജ്യാന്തര ചലച്ചിത്രമേളയില്‍ സ്വന്തം ബാന്റിന്റെ സംഗീതാര്‍ച്ചന. ബാലഭാസ്‌കര്‍ രൂപം നല്‍കിയ ബിഗ് ബാന്റാണ് അദ്ദേഹം ആസ്വാദകര്‍ക്ക് സമര്‍പ്പിച്ച ഗാനങ്ങള്‍ പുനരാവിഷ്‌കരിച്ചത്. ബാലഭാസ്‌കറിന്റെ ഓര്‍മ്മകള്‍ നിറഞ്ഞുനിന്ന സംഗീതസായന്തനം അകാലത്തില്‍ പൊലിഞ്ഞ ആ സംഗീത പ്രതിഭയോടുള്ള ആദരമായി.
ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ ബാലു, അഭിജിത്ത്, സജീവ് സ്റ്റാന്‍ലി, പ്രശാന്ത്, ഷിബു സാമുവേല്‍, രജിത്ത് ജോര്‍ജ്, എന്നിവരാണ് സംഗീതസന്ധ്യക്ക് നേതൃത്വം നല്‍കിയത്. ബിഗ് ബാന്റിലെ ഗാനരചയിതാവ് ജോയ് തമലം രചിച്ച 'ബാലഭാസ്‌കര്‍: സൗഹൃദം, പ്രണയം, സംഗീതം' എന്ന പുസ്തകവും പ്രകാശനം ചെയ്തു. ബാലഭാസ്‌കറിന്റെ അധ്യാപകനായിരുന്ന മാധവന്‍പിള്ള ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
Comments
Post a Comment